ദിവസേന 2 ഏത്തപ്പഴം കഴിക്കൂ; അള്‍സറും രക്തസമ്മര്‍ദവും പമ്പകടക്കും

ദിവസേന 2 ഏത്തപ്പഴം കഴിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒന്നുകൂടിയാണ് ഏത്തപ്പഴം എന്നത്. ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണവിഭവമാണ് ഏത്തപ്പഴം. ശരിക്കും ഒരു ഊര്‍ജകേന്ദ്രം. എല്ലാവിധ അസുഖങ്ങളെയും തൂത്തെറിയാനുള്ള ഒരു ഊര്‍ജകേന്ദ്രം. ധാരാളം വൈറ്റമിനുകളും ഫൈബറും മിനറലും പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് ഏത്തപ്പഴം. പല വിദേശ രാജ്യങ്ങളിലും ഏത്തപ്പഴം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിരവധി അസുഖങ്ങള്‍ക്ക് പരിഹാരമാണ് ഏത്തപ്പഴം. ദിവസേന 2 ഏത്തപ്പഴം വീതം കഴിക്കുന്നത് എന്തെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്കറിയാമോ?

  • ഊര്‍ജം

ഏതെങ്കിലും വ്യായാമത്തിനു മുമ്പോ അല്ലെങ്കില്‍ ജോലി തുടങ്ങുന്നതിനു മുമ്പോ ഒന്നോ രണ്ടോ ഏത്തപ്പഴം കഴിച്ചാല്‍ നല്ലതാണ്. ശരീരത്തിനും മനസ്സിനും നല്ല ഉന്‍മേഷവും നല്ല ഊര്‍ജവും ലഭിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളും വൈറ്റമിനും മിനറലും ഊര്‍ജസ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്നു. പേശീവലിവു തടയാന്‍ പൊട്ടാസ്യത്തിന്റെ അംശവുമുണ്ട്.

  • വിഷാദരോഗത്തെ അകറ്റും

വിഷാദരോഗത്തെ അകറ്റി മാനസികാരോഗ്യം പകരാന്‍ ഏറ്റവും പറ്റിയ ഒന്നാണ് ഏത്തപ്പഴം. ദിവസം 2 ഏത്തപ്പഴം വരെ കഴിക്കുന്നത് വിഷാദരോഗത്തെ അകറ്റും. ഇതിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്റ്റോഫനെ ശരീരം സെറോടോണിന്‍ ആക്കി മാറ്റുന്നു. ഇത് തലച്ചോറിലെ നാഡീവ്യൂഹത്തെ ആയാസരഹിതമാക്കി ആളുകളെ റിലാക്സ് ചെയ്യിക്കുകയും മനസ്സിനു ഏറെ സന്തോഷം പകരുകയും ചെയ്യുന്നു.

  • രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തെ പമ്പയല്ല ഹിമാലയം കടത്താന്‍ സഹായിക്കും ഏത്തപ്പഴം കഴിക്കുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്ട്രോക് എന്നിവ വരാതെ സൂക്ഷിക്കാനും പറ്റും. ഏത്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവായതും പൊട്ടാസ്യത്തിന്റെ അളവു കൂടുതലായതും കൊണ്ടാണിത്. ഇത് ഹൃദയാരോഗ്യത്തെ കാക്കും.

  • മലബന്ധം

നിരവധിയാളുകള്‍ അനുഭവിക്കുന്ന മലബന്ധം എന്ന പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ ഏത്തപ്പഴത്തിന് സാധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകളുടെ സാന്നിധ്യം മലബന്ധത്തിനു പരിഹാരമാണ്.

  • അനീമിയ

രക്തക്കുറവ്, വിളര്‍ച്ച എന്നീ പേരുകളില്‍ അറിയപ്പെടുന്ന അനീമിയയ്ക്ക് ഒരു പരിഹാരം കാണാന്‍ ഏത്തപ്പഴത്തിനു സാധിക്കും. ശരീരത്തിനു ആവശ്യമായ അയണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിച്ച് രക്തക്കുറവു പരിഹരിക്കുന്നു. അയണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് ചുവന്ന രക്താണുക്കളുടെ അളവു കൂട്ടുകയും കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

  • നാഡികളെ ഉത്തേജിപ്പിക്കുന്നു

വല്ലാതെ സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും മൂഡി ആയി ഫീല്‍ ചെയ്യുമ്പോഴും ഒരു ഏത്തപ്പഴം കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും വൈറ്റമിന്‍ ബിയുടെ അളവു കൂട്ടുകയും ചെയ്യും. ഇത് സ്വാഭാവികമായും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മനസ്സിനു സന്തോഷം പകരുകയും ചെയ്യും.

  • അള്‍സറിനെ പമ്പ കടത്തും

വയറില്‍ അള്‍സറിന്റെ പ്രശ്നം അനുഭവിക്കുന്നവരാണെങ്കില്‍ ദിവസം 2 ഏത്തപ്പഴം കഴിക്കൂ. മറ്റു ഭക്ഷണങ്ങള്‍ എല്ലാം ആ സമയത്ത് നിങ്ങള്‍ക്ക് വിലക്കപ്പെട്ടാലും പഴം നല്ലതാണ്. പഴം കഴിക്കുന്നത് വയറ്റില്‍ യാതൊരു വേദനയും ഉണ്ടാക്കുന്നുമില്ല എന്നതും വാസ്തവമാണ്. പഴത്തിന്റെ സ്മൂത്തായ മൃദുവായ ഭാഗം വയറിനെ കാര്‍ന്നു തിന്നുന്ന വേദനയില്‍ നിന്ന് രക്ഷിക്കുന്നു.

  • നെഞ്ചെരിച്ചില്‍

ധാരാളം ആന്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതാണ് ഏത്തപ്പഴം. ഇത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കുന്നു. നെഞ്ചെരിച്ചില്‍ അനുഭവിക്കുമ്പോള്‍ ഒരേയൊരു ഏത്തപ്പഴം കഴിച്ചു നോക്കൂ. ഉടനടി ആശ്വാസം ലഭിക്കും.

Related posts