മഴക്കാലത്ത് ഇവ ഒഴിവാക്കാം…

st cool

st cool
ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും.
കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

 

share this post on...

Related posts