താൻ സവർക്കർ ആരാധിക്കുന്നു, അദ്ദേഹത്തെ പോലെ ജയിലിൽ പോകാൻ കാത്തിരിക്കുന്നുവന്നു കങ്കണ

കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല എന്നതാണ് വാസ്തവം. രാജ്യദ്രോഹത്തിന് കേസെടുത്തതിന് പിന്നാലെ താരത്തെ ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ഇപ്പോഴിതാ പുതിയ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ. ജയിലിലേക്ക് പോകാൻ താൻ തയ്യാറാണെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. ആമിർ ഖാനെതിരേയും ഇത്തവണ കങ്കണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. നിശബ്ദത പാലിക്കുന്നുവെന്നാണ് കങ്കണ ആമിറിനെ കുറിച്ച് പറയുന്നത്. ഞാൻ സവർക്കർ, നേതാ ബോസ്, ഝാൻസി റാണി പോലെയുള്ളവരെയാണ് ആരാധിക്കുന്നത്. ഇന്ന് സർക്കാർ എന്ന ജയിലിലിൽ ഇടാൻ നോക്കുമ്പോൾ എന്റെ തിരഞ്ഞെടുപ്പുകളിൽ എനിക്ക് ആത്മവിശ്വാസമുണ്ട് കങ്കണ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ഒപ്പം ജയിലിലേക്ക് പോകാൻ കാത്തിരിക്കുകയാണ്.

അതിലൂടെ തന്റെ ആരാധനാപാത്രങ്ങൾ കടന്നു പോയ കഷ്ടതകളിലൂടെ കടന്നു പോകാൻ തനിക്കാകുമെന്നും കങ്കണ പറയുന്നു. ഇത് തന്റെ ജീവിതത്തിന് അർത്ഥം നൽകുമെന്നും കങ്കണ കൂട്ടിച്ചേർക്കുന്നു. കൂഒടാതെ എങ്ങനെയാണോ ഝാൻസി റാണിയുടെ കോട്ട തകർത്തത് അതുപോലെ തന്റെ വീട് തകർത്തു. സവർക്കറിനെ ജയിലിൽ അടച്ചത് പോലെ തന്നേയും ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നു. ആരെങ്കിലും ചെന്ന് അസഹിഷ്ണു കൂട്ടത്തോട് ചോദിക്കൂ, ഈ അസഹിഷ്ണുതയുടെ രാജ്യത്തു നിന്ന് എത്രത്തോളം വേദനയിലൂടെ കടന്നു പോയെന്ന് കങ്കണ പറയുന്നു. ആമിർ ഖാനേയും ടാഗ് ചെയ്തിട്ടുണ്ട് കങ്കണ. രാജ്യദ്രോഹക്കേസിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചണ്ഡേലിനും മുംബൈ പോലീസ് സമൻസയച്ച്‌ അയച്ചിരുന്നു. ഈ മാസം 26, 27 തീയതികളിൽ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമൻസിലുള്ളത്. എഎൻഐയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related posts