പത്താം ക്ളാസില്‍ മികച്ച വിജയം നേടി ഹന്‍സിക കൃഷ്ണ; സന്തോഷം ആരാധകരുമായി പങ്കിട്ട് താരം

അഹാനയുടെ പൊന്നോമനയാണ് ഏറ്റവും ഇളയ അനുജത്തി ഹന്‍സിക. തന്നെക്കാള്‍ പത്തു വയസ്സ് ഇളയ അനുജത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം അഹാനയുടെ വാക്കുകളില്‍ വാത്സല്യം നിറയും. നാല്‍വര്‍ സഹോദരിമാരില്‍ ഏറ്റവും ഇളയ കുട്ടിയായ ഹന്‍സിക ഇനി പ്ലസ് വണ്‍ ക്ലാസ്സിലേക്കാണ്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും കൂടിയാണ് ഈ കൊച്ചുമിടുക്കി.

സ്ഥിരമായി വീഡിയോകളും നൃത്തവുമായി ഹന്‍സികയെ ഇന്‍സ്റ്റഗ്രാമിലോ യൂട്യൂബിലൊ കാണാം.തന്റെ മറ്റു കുടുംബാംഗങ്ങളെ പോലെ തന്നെ ഹന്‌സികയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ നൃത്തവും പാട്ടുമൊക്കെയാണ് ഹോബി എന്ന് കരുതി ആള്‍ പഠിത്തത്തില്‍ ഉഴപ്പില്ല കേട്ടോ, ഐ.സി.എസ്.സി. സിലബസ് പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് നേടിയ ആളാണ് ഹന്‍സിക. പുതിയ പോസ്റ്റില്‍ തന്റെ മാര്‍ക്ക് എത്രയെന്ന് ഹന്‍സിക പറയുന്നുണ്ട്

കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളും തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് പഠിച്ചത്. എല്‍.കെ.ജി. മുതല്‍ ആ സ്‌കൂളില്‍ പഠിച്ച സഹോദരിമാര്‍ അധ്യാപകര്‍ക്കും പ്രിയപ്പെട്ടവരാണ്. പ്ലസ് വണ്‍ പഠനവും ഹന്‍സിക അവിടെത്തന്നെ തുടരാനാണ് തീരുമാനം.

ഹന്‍സു എന്ന് വിളിക്കുന്ന ഹന്‌സികയ്ക്ക് പത്താം ക്ളാസില്‍ 91 ശതമാനം മാര്‍ക്കുണ്ട്. ഇപ്പോഴും അക്കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് ഹന്‍സിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു

ഹന്‍സുവിന്റെ പ്ലസ് വണ്‍ അഡ്മിഷന് വേണ്ടി ചേച്ചി അഹാനയും അമ്മ സിന്ധുവും ചേര്‍ന്നാണ് സ്‌കൂളില്‍ പോയത്. അതിന്റെ വിശേഷവും അഹാന പോസ്റ്റിലൂടെ അറിയിച്ചിരുന്നു

Related posts