തൊടുപുഴ കൈവെട്ടുകേസ്; പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കുമായില്ല: കുമ്മനം രാജശേഖരന്‍

dc-Cover-kv0h4mhn27omg50126s5dfmhd4-20160518061554.Medi

dc-Cover-kv0h4mhn27omg50126s5dfmhd4-20160518061554.Medi

മൂവാറ്റുപുഴ: തൊടുപുഴ കൈവെട്ട് കേസില്‍ പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ജിഹാദികള്‍ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്റെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രക്കിടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി ജോസഫിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് 7 വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണ്. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാന്‍ ശ്രമിച്ച ഷഫീന്‍ ജഹാന്‍. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പൊലീസും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന് നേതൃത്വം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താന്‍ എല്ലാ ഒത്താശയും ചെയ്ച് നല്‍കിയത് പിണറായി സര്‍ക്കാരാണ്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയാണ്. മറ്റ് രണ്ടു മുന്നണികളും ഇവര്‍ക്ക് സഹായം ചെയ്തു കൊടുക്കുകയാണ്.
ജോസഫിന് അര്‍ഹതപ്പെട്ട ചികിത്സാ സഹായം ഇതുവരെ നല്‍കാത്ത സര്‍ക്കാര്‍ നടപടി ക്രൂരമാണ്. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതിന്റെ തെളിവാണിത്. ബിജെപി ഇടപെടല്‍ മൂലമാണ് കേസ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്. കേസിലെ അന്താരാഷ്ട്ര ബന്ധം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ അനില്‍ ജെയ്ന്‍, ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, പി ജെ തോമസ്, ശങ്കരന്‍കുട്ടി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Related posts