” ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയില്‍… ‘

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി എത്തിയത്. നടന്‍ സലിംകുമാര്‍ ഹനാന്റെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു.

READ MORE:  ‘ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ പട്ടികയില്‍ മമ്മൂട്ടിയും, നയന്‍താരയും.. ‘

സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കാനായി വീണ്ടും തമ്മനത്ത് എത്തിയത്. വയറല്‍ ഫിഷ് എന്ന് പേരിട്ടിരിക്കുന്ന മീന്‍ വില്‍പന നടന്‍ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍പും ഇതേ സ്ഥലത്ത് മീന്‍ വില്‍പ്പനയുമായി എത്തിയ ഹനാന്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍ കോര്‍പ്പറേഷന്‍ അനുമതിയോടു കൂടിയാണ് തമ്മില്‍ വീണ്ടും മീന്‍ വില്‍പ്പനയുമായി എത്തിയിരിക്കുന്നത്. ഹനാന്‍ വണ്ടിയില്‍ പാകംചെയ്ത മത്സ്യം രുചിച്ച നടന്‍ സലിം കുമാറിനും മികച്ച അഭിപ്രായമാണ് ഉണ്ടായിരുന്നത്. മുന്‍പ് ഹനാന് മൂന്നു ദിവസം മാത്രമാണ് തമ്മനത്ത് മത്സ്യ വില്‍പ്പന നടത്താന്‍ കഴിഞ്ഞത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts