ബ്യൂട്ടിപാര്‍ലറില്‍ പോയി മെനക്കടേണ്ട…ഹെയര്‍ സ്പാ വീട്ടില്‍ ചെയ്യാം

പെണ്ണിന്റെ അഴക് അവളുടെ മുടിയിലാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ.മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കാനായി സൂര്യന് കീഴിലുള്ള എന്തും ചെയ്യാന്‍ അന്നും ഇന്നും പെണ്‍കുട്ടികള്‍ തയ്യാറാണ്.ഇതിനായി വില കൂടിയ ഹെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാലോ ഇടയ്ക്കിടെ ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങിയാലോ ഒന്നും വേണമെന്നില്ല.വീട്ടിലിരുന്നു കൊണ്ട് തന്നെ കൃത്യമായ പരിപാലനത്തിലൂടെ മനോഹരമായ മുടി ആര്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളു.അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹെയര്‍ സ്പാ.മുടങ്ങാതെ ആഴ്ചയിലൊരിക്കല്‍ ഹെയര്‍ സ്പാ ചെയ്യുന്നത് തലയുടെയും മുടിയുടെയും ആരോഗ്യത്തിനു വളരെ നല്ലതാണ്.

. ഹയര്‍ സ്പാ ചെയ്യുമ്പോള്‍ മുടിയുടെ പൂര്‍ണമായ പരിപാലനമാണ് നടക്കുന്നത്.ഏതൊരു ഹെയര്‍ സ്പയുടെയും ആദ്യപടി ഓയില്‍ മസ്സാജ് ആണ്.വെളിച്ചെണ്ണ, ഒലിവ് എണ്ണ,അല്‍മോണ്ട് ഓയില്‍ തുടങ്ങിയവില്‍ ഏതെങ്കിലും ചെറുചൂടോടെ തലയില്‍ പുരട്ടുക.മുടി മുഴുവനയെടുത്തു ചെയ്യുന്നതിനു പകരം ഓരോ ചെറിയ ഭാഗമായെടുത്തു എണ്ണ മുടിയില്‍ തേച്ചു പിടിപ്പിക്കുക.ഒപ്പം തലയോട്ടിയിലും പുരട്ടി വൃത്താകൃതിയില്‍ നന്നായി മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.സാവധാനമാകണം മസ്സാജ് ചെയ്യേണ്ടത്.

. ആവിപിടിക്കുകയാണ് അടുത്ത ഘട്ടം.ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു കട്ടിയുള്ള ടവല്‍ അതില്‍ മുക്കി പിഴിയുക. വെള്ളം മുഴുവന്‍ പോകാന്‍ ശ്രദ്ധിക്കണം. ഈ ടവല്‍ തലയില്‍ പൊതിഞ്ഞു വയ്ക്കുക. 15 മിനിട്ടിനു ശേഷം മാറ്റാവുന്നതാണ്.ഹെയര്‍ സ്പായിലെ ഒരു പ്രധാന ഘട്ടമാണിത്.ആവി പിടിക്കുമ്പോള്‍ തലയോട്ടിയിലെ സുഷിരങ്ങള്‍ തുറക്കുകയും എണ്ണയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

. നിറവും ഗുണവും നഷ്ടപ്പെട്ട മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള വഴി നല്ലൊരു ഹെയര്‍ പാക്ക് ആണ്.നിങ്ങള്‍ക്കിഷ്ടമുള്ളതും മുന്‍പ് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതുമായ ഹെയര്‍ പാക്കുകള്‍ ഇവിടെ ഉപയോഗിക്കാം.അല്ലെങ്കില്‍ മുട്ട-വെളിച്ചെണ്ണ മിശ്രിതം നല്ലൊരു പാക്ക് ആണ്.ഇതിലേക്ക് ആവശ്യമെങ്കില്‍ അല്പം ഏത്തപ്പഴം,തേന്‍ എന്നിവയും ചേര്‍ക്കാവുന്നതാണ്. ഹെയര്‍ പാക്ക് മുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിച്ചു ഒരു ഷവര്‍ ക്യാപ് കൊണ്ട് മൂടുക. ഒരു പ്ലാസ്റ്റിക് കവര്‍ ആയാലും മതി. അരമണിക്കൂറിനു ശേഷം ഒരു മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. അഥവാ അല്പം ഷാംപൂ നേര്‍പ്പിച്ച ഉപയോഗിച്ചാലും മതി.

. മാര്‍ക്കറ്റില്‍ ഒരുപാട് തരത്തിലുള്ള ഹെയര്‍ കണ്ടിഷണറുകള്‍ ലഭ്യമാണെങ്കിലും വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാവും നല്ലത്. ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്തു അതില്‍ ചായപ്പൊടി ഇട്ടു തിളപ്പിക്കുക.ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക.തണുത്തതിനു ശേഷം ഉപയോഗിയ്ക്കാം.

. വരണ്ട മുടി ഉള്ളവര്‍ക്ക് അല്പം ഒലിവ് ഓയിലില്‍ തേന്‍ ചേര്‍ത്ത് പുരട്ടാവുന്നതാണ്. ഇത്തരം കണ്ടിഷണര്‍ തലയില്‍ ഒരു മണിക്കൂര്‍ എങ്കിലും ഉണ്ടാവണമെന്ന് ഓര്‍ക്കുക.

share this post on...

Related posts