രാത്രി കിടക്കും മുമ്പ് മുടി പിന്നിക്കെട്ടി വയ്ക്കാറുണ്ടോ..

രാത്രി കിടക്കും മുന്‍പ് മുടി പിന്നിക്കെട്ടി വയ്ക്കണം. നീളമില്ലാത്തവര്‍ ഒതുക്കി കെട്ടിവയ്ക്കണം. മുടി അഴിച്ചിട്ട് ഉറങ്ങുന്നതു ജട പിടിക്കാനും പൊട്ടാനും ഇടയാക്കും. മുടി വലിച്ചുമുറുക്കി കെട്ടിവയ്ക്കരുത്.നനഞ്ഞ മുടി കെട്ടിവച്ചാല്‍ മുടിക്കായ എന്ന ഫംഗല്‍ രോഗാവസ്ഥ വരാം. തുടര്‍ന്ന് മുടി പൊട്ടിപ്പോകാം. ട്രാക്ഷന്‍ അലോപേഷ്യ എന്ന മുടി പൊട്ടിപ്പോകുന്ന അവസ്ഥയിലേക്കിതു നയിക്കാം. സ്ലൈഡുകള്‍ അധികം മുറുക്കി കുത്തരുത്. മാസത്തില്‍ മുടിയുടെ അറ്റം (രണ്ടു തവണ) 1-2 ഇഞ്ചു നീളത്തില്‍ മുറിക്കുന്നത് വളര്‍ച്ചയ്ക്കു സഹായിക്കും. ഇത് മുടിയുടെ അറ്റം പിളരുന്നതു തടയും. അലോപേഷ്യ ഏരിയേറ്റ പോലെ വൃത്താകൃതിയില്‍ മുടി കൊഴിയാം. അത് ഉദ്ദേശ്യം ആറു മാസം കൊണ്ടു ശരിയാകാറുണ്ട്. മനസ്സ് പിരിമുറുക്കത്തിലാകുമ്പോള്‍ അലോപേഷ്യ ഏരിയേറ്റ വരുന്നതായി കാണാറുണ്ട്. മുടി നന്നാകാന്‍ നന്നായി ഉറങ്ങണം, മാനസിക സമ്മര്‍ദം കുറയ്ക്കണം. വ്യായാമം ചെയ്യണം. മനസ്സ് ശാന്തമാക്കി വയ്ക്കണം.

share this post on...

Related posts