മുടിയുടെ ദുർഗന്ധം അകറ്റാൻ ഹെയർ സ്പ്രേ

Make a Rosemary-Lemon Natural Cleaning Spray | HGTV

നല്ല നീളമുള്ള മുടിയുണ്ടെങ്കിൽ ദിവസംതോറും ഇത് ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ ഇത് അസ്വസ്ഥതകളും വിയർപ്പിൻ്റെ ദുർഗന്ധത്തിനുമൊക്കെ കാരണമാകും. മുടിയുടെ ദുർഗന്ധം പലപ്പോഴും നമ്മെ വീടിന് പുറത്തിറങ്ങാൻ പോലും വിടാതെ ചടഞ്ഞു കൂടിയിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. സ്വാഭാവിക ചേരുവകളുടെ ഗുണമുള്ള ഒരു ഹെയർ പെർഫ്യൂം ഇനിമുതൽ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാം. മുന്തിരിപ്പഴവും മുല്ലപ്പൂവും ചേർത്ത് നിർമ്മിച്ച ഈ ഹെയർ പെർഫ്യൂം നിങ്ങൾക്ക് പുതുമയുള്ളതും വശ്യ സുഗന്ധമുള്ളതുമായ മുടി നൽകാൻ സഹായിക്കുന്നു.

Homemade Alcohol Free Hair Spray that Works! Homemade Hair Spray

ഈ ഹെയർ പെർഫ്യൂം നിങ്ങളുടെ മുടിക്ക് സുഗന്ധം പകരുക മാത്രമല്ല മതിയായ ഈർപ്പം നൽകി മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മുടി ദീർഘനേരത്തേക്ക് വരണ്ടതായി മാറില്ലെന്നുറപ്പ്. ഹെയർ സ്പ്രേ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഇനി പറയും വിധമാണ്. ½ കപ്പ് റോസ് വാട്ടർ,4 തുള്ളിയോളം ശുദ്ധമായ വാനില എക്സ്ട്രാക്റ്റ്,20-25 തുള്ളി ചെറുമധുരനാരങ്ങായുടെ അവശ്യ എണ്ണ,10 തുള്ളി ജാസ്മിൻ അവശ്യ എണ്ണ,ഒരു സ്പ്രേ കുപ്പി.

DIY hair spray for shiny and beautiful hair!

എല്ലാ ചേരുവകളും നന്നായി ചേർത്ത് ഇളക്കുക. ശേഷം വളരെ നേരിയ തീയിൽ ചൂടാക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി അവയെല്ലാം നന്നായി യോജിപ്പിക്കപ്പെടും. മിശ്രിതം തണുപ്പിച്ചുകഴിഞ്ഞാൽ, അത് ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി ഒഴിച്ച് സൂക്ഷിക്കുക. ഓരോ തവണയും മുടി കഴുകിയ ശേഷവും അല്ലെങ്കിൽ നിങ്ങളുടെ മുടിക്ക് അസഹനീയവുമായ ദുർഗന്ധമുണ്ടെന്ന് തോന്നുമ്പോഴെല്ലാം ഇത് മുടിയിൽ തളിക്കുക. ഇനി തലമുടിയുടെ ദുർഗന്ധത്തെ പറ്റി ഓർത്തു വിഷമിക്കേണ്ടതില്ല. വീട്ടിൽ തന്നെ ഈ മികച്ച ഹെയർ പെർഫ്യൂം തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ. നല്ല മാറ്റം അനുഭവപ്പെടും.

Related posts