മുടി തഴച്ചുവളരാന്‍ ഹെയര്‍ മാസ്‌കുകള്‍!

നീണ്ട പനങ്കുല പോലെയുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്.എന്നാല്‍ ഇത് കിട്ടാന്‍ അത്ര എളുപ്പമല്ല.മുടിയുടെ അറ്റം പിളരുന്നതും മുടികൊഴിച്ചിലും താരനുമൊക്കെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍ മാസ്‌കുകള്‍ കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. അവയെന്തൊക്കെയെന്നു നോക്കാം.

. ആവണക്കെണ്ണ

ആവണക്കെണ്ണയുടെ ഔഷധഗുണങ്ങളെ പറ്റി പറയേണ്ടതില്ലല്ലോ. മുടിയുടെ സംരക്ഷണത്തിന് ഒരു മടിയും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആവണക്കെണ്ണ.രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ ഒരു മുട്ടയുടെ വെള്ള എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല ബലവും ആരോഗ്യവും നല്‍കി മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

. പഴം

ഞെട്ടാന്‍ വരട്ടെ, പഴം മുടിവളര്‍ച്ചയ്ക്കു വളരെയധികം സഹായിക്കുന്ന ഒന്നാണ്. നന്നായിപഴുത്ത പഴം, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്‍പം തേന്‍ എന്നിവ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയുക.

. കറിവേപ്പില

മുടിയുടെ തിളക്കവും കറുപ്പും കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് നന്നായി അരച്ച് മുടിയില്‍ പുരട്ടുക.

. തൈര്

സൗന്ദര്യ സംരക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് തൈര്. മുടി വളരാനും തൈര് അത്യുത്തമം. മൂന്നു സ്പൂണ്‍ തൈരും ഒരു മുട്ടയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഒരു കപ്പു തൈര് വെറുതെ തലയിലും മുടിയിലും പുരട്ടുകയും ആവാം.മുടി കൊഴിച്ചില്‍ പാടേ മാറ്റി മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച്

share this post on...

Related posts