ഖത്തറില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മയായ ‘ക്യുടീം’ ജൂണ്‍ 24 വെള്ളിയാഴ്ച്ച അല്‍ജസീറ അക്കാദമിയില്‍ വെച്ച് ‘ആടാം പാടാം’എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി .ക്യുടീം പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍ താനൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍.ഖത്തറിലെ പ്രശസ്ത കാലിഗ്രാഫറും കലാകാരനുമായ കരീം ഗ്രാഫി കക്കോവ് ക്യൂ ടീമിന്റെ പുതിയ ലോഗോ പ്രകാശനം നിര്‍വഹിച്ചു .
കുട്ടികളുടെ കലാ പ്രകടനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.എക്സിക്യൂട്ടീവ് അംഗങ്ങളായ സാലിഖ് അടീപ്പാട്ട്,അഫ്സല്,അലി കണ്ടനാത്ത് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ടീമായി മാറ്റുരച്ച വടം വലി, പെനാല്‍റ്റി ഷൂട്ടൊട് മത്സരങ്ങള്‍ ആവേശം വിതറി .ജനറല്‍ സെക്രട്ടറി നൗഫല്‍ എം പി, കണ്‍വീനര്‍മാരായ മുത്തു ഐ സി ആര് സി,ഇസ്മായില്‍ മൂത്തേടത്ത്,എക്സിക്യൂട്ടീവ് അംഗങ്ങളായ അമീന് അന്നാര,നൗഷാദ് ബാബു,ഉമ്മര്‍ സാദിഖ് ,ബില്‍ക്കിസ് നൗഷാദ്,മുനീര്‍ വാല്‍ക്കണ്ടി,ശരീഫ് ചിറക്കല്‍,ഇസ്മായീല്‍ കുറുമ്പടി,റിയാസ് പുല്ലാത്ത് എന്നിവര്‍ നേതൃത്വം നല്കി .
പ്രവാസി ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവാനുള്ള അവസരവും കരിയര്‍ ഗൈഡന്സിനായുള്ള CIGI യുടെ നേതൃത്വത്തിലുള്ള കൗണ്ടറും സജ്ജമാക്കിയിരുന്നു