ഏരിയലിന് ഗിന്നസ് റെക്കോഡ്

കൊച്ചി: ഏരിയലിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് സര്‍ട്ടിഫിക്കേഷന്‍സ്. ആണ്‍കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ സണ്‍സ് ഷെയര്‍ ദി ലോഡിനാണ് അവാര്‍ഡ്.

അലക്കു ജോലി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ഉള്ളതല്ലെന്നും അലക്കുഭാരം ആണ്‍കുട്ടികള്‍ക്കു കൂടി വീതിക്കണമെന്നും ഉള്ള ആശയത്തോടെ പി ആന്‍ഡ് ജിയുടെ പ്രധാന ബ്രാന്‍ഡായ ഏരിയല്‍ നടത്തിയ സണ്‍സ് ഷെയര്‍ ദി ലോഡ് എന്ന സംരംഭത്തിനാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കേഷന്‍.

ഗാര്‍ഹിക സ്ത്രീ പുരുഷ വിവേചനത്തിന് എതിരായിരുന്നു സണ്‍സ് ഷെയര്‍ ദി ലോഡ് പദ്ധതി. ഭാവി തലമുറയ്ക്ക് വീടുകളില്‍ തുല്യപങ്കാളിത്തം എന്ന പാഠം ഉള്‍ക്കൊള്ളാനും ഇതു വഴി സാധിച്ചു.

ഇക്കൊല്ലം ജനുവരിയില്‍ ആരംഭിച്ച പ്രോജക്റ്റിന്റെ സമാപനത്തോട നുബന്ധിച്ച് നടത്തിയ അലക്കുപാഠം പരിപാടിയില്‍ 400-ലേറെ ആണ്‍കുട്ടികള്‍ പങ്കെടുത്തു. ഈ ഏറ്റവും വലിയ അലക്കുപാഠം ആണ് ഏരിയലിന് ഗിന്നസ് അവാര്‍ഡു നേടി കൊടുത്തത്. അലക്കുപാഠത്തിന് ചലച്ചിത്രതാരം അനില്‍ കപൂര്‍ നേതൃത്വം നല്‍കി.

ഏരിയലിന്റെ ഷെയര്‍ ദി ലോഡ് പദ്ധതിയുടെ മൂന്നാംപതിപ്പാണ് സണ്‍സ് ഷെയര്‍ ദി ലോഡ്. ഇതിന് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പത്രലേഖ, ജ്വാലഗുട്ട, രവിദൂബേ, സര്‍ഗണ്‍ മേത്ത, നേഹ ദൂപിയ, അങ്കഡ് ബേഡി, ഫേയ്‌സ് ബുക്ക് സി ഒ ഒ ഷെരില്‍ സാന്‍ഡ് ബെര്‍ഗ് തുടങ്ങിയവര്‍ പ്രോജക്റ്റിന്റെ പങ്കാളികളായി.

വേള്‍പൂളും, ബിഗ് ബസാറും മെട്രോ ക്യാഷ് ആന്‍ഡ് കാരി തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇതില്‍ പങ്കെടുത്തു.

കൂടുതല്‍ പുരുഷ•ാര്‍ വീട്ടിലെ അലക്കുജോലിയില്‍ അമ്മമാരേയും, ഭാര്യമാരേയും സഹായിക്കാന്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് അനില്‍ കപൂര്‍ പറഞ്ഞു. സ്ത്രീകളുടെ ജോലി ഭാരം കുറയുക മാത്രമല്ല, വീടുകളിലെ വിവേചനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വസ്ത ബ്രാന്‍ഡുകളുടെ മുന്‍നിരക്കാരാണ് പ്രൊക്ടര്‍ ആന്‍ഡ് ഗാംബിള്‍. വിക്‌സ്, ഏരിയല്‍, ടൈഡ്, വിസ്പര്‍, ഒലെ, ഗില്ലറ്റ്, ആംബിപ്യൂര്‍, പാംപേഴ്‌സ്, പാന്റീന്‍, ഓറല്‍ ബി, ഓള്‍ഡ് സ്‌പൈസ്, തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള്‍ പി ആന്‍ഡ് ജി ബ്രാന്‍ഡില്‍ ഉണ്ട്.

share this post on...

Related posts