റിയല്‍ എസ്റ്റേറ്റിലും ജിഎസ്ടി വരും: അരുണ്‍ ജയ്റ്റ്‌ലി

ArunJaitley_Moscow-kFyF--621x414@LiveMint

ArunJaitley_Moscow-kFyF--621x414@LiveMint

വാഷിങ്ടണ്‍: നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നത്. ഈ വിഷയം നവംബറിന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.

ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതിലുള്ള വരവ് തടയാന്‍ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജി.എസ്.ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുമത്താം. എന്നിരുന്നിട്ട് പോലും ഈ മേഖല ഇപ്പോള്‍ ജി.എസ്.ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ക്ക് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ ഇപ്പോഴും മനസ്സിലായിട്ടില്ല. ഇത് ആരുടേയും സമ്പത്ത് പിടിച്ചെടുത്തിട്ടില്ല. ബാങ്കില്‍ അന്ന് നിക്ഷേപമുള്ളവര്‍ക്കൊന്നും ഇതുവരെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

Related posts