
പലരേയും അലട്ടുന്ന ഒന്നാണ് മുടിയുടെ നര. ഇതിനായി കൃത്രിമ വഴികൾ തേടിപ്പോകുന്നത് ദോഷം മാത്രമേ വരുത്തൂ. ഡൈ പോലുള്ളവ സ്കിൻ ക്യാൻസർ കാരണം വരെ ആകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മിക്കവാറും വീട്ടിൽ തന്നെ പരീക്ഷിയ്ക്കാവുന്ന വഴികളാണ്. അടുക്കളയിലെ ചേരുവകൾ മതിയാകും ഇതിനായി. ദോഷം വരുത്തില്ല, ഫലം തരികയും ചെയ്യും. മുടിയുടെ നരപ്പ് പെട്ടെന്ന് കറുപ്പാക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഒരു പ്രത്യേക ഹെയർ പായ്ക്ക് തയ്യാറാക്കാവുന്നാതാണ്.
കാപ്പി വളരെ നല്ലതാണ് മുടിക്ക്. ഇത് മുടിയുടെ വളർച്ചയ്ക്കു ഏറെ സഹായിക്കുന്നു. മുടിയുടെ നിറം ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ലളിതവും രാസ രഹിതവും ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി. കാപ്പിയിലെ ഫൈറ്റോസ്റ്റെറോൾ എല്ലായ്പ്പോഴും ഈർപ്പം നിലനിർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.ഇതിൽ തക്കാളിയും ചേർക്കുന്നു. തക്കാളി ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല, മുടി സംരക്ഷണത്തിനും മികച്ചതാണ്. ഇത് ദിവസവും അരച്ചു തലയിൽ പുരട്ടുന്നത് നരച്ച മുടി കറുപ്പാകാൻ സഹായിക്കുമെന്നു മാത്രമല്ല, മുടി വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതുമാണ്.
മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഘടകമാണ് വൈറ്റമിനുകൾ. അതിൽ ഏറ്റവും പ്രധാനമാണ് വൈറ്റമിൻ ഇ. വൈറ്റമിൻ ഇ ഓയിലിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ കേടു വന്ന ഹെയർ ഫോളിക്കിളുകളുടെ ആരോഗ്യം വീണ്ടെടുത്ത് സംരക്ഷിക്കാൻ സഹായിക്കും. ഈ പ്രത്യേക ഹെയർ പാക് തയ്യാറാക്കാൻ ആദ്യം ഒരു തക്കാളിയെടുത്ത് നല്ലതുപോലെ അരയ്ക്കുക. ഇത് അരിച്ച് പൾപ്പെടുക്കുക.

ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേർക്കാം. രണ്ട് വൈറ്റമിൻ ഈ ക്യാപ്സൂളുകളും ഇതിലേയ്ക്ക് പൊട്ടിച്ചൊഴിയ്ക്കാം. ഇത് ചേർത്തിളക്കുക. നല്ലതു പോലെ ഇളക്കിച്ചേർത്ത് അര മണിക്കൂർ വച്ച ശേഷം മുടിയിൽ തേച്ചു പിടിപ്പിയ്ക്കാം. ഇത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകാം. കഴിവതും ഷാംപൂ ഉപയോഗിയ്ക്കരുത്. കാപ്പി മുടിയ്ക്കു നൽകുന്ന വരണ്ട സ്വഭാവം മാറാൻ ഇതിൽ ചേർക്കുന്ന വൈറ്റമിൻ ഇ ക്യാപ്സൂളുകൾ സഹായിക്കുന്നു. ഇത് മുടി നരച്ചതു കറുപ്പാക്കാൻ മാത്രമല്ല, നല്ല മുടി വളർച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ്.