എന്തിനാണ് എപ്പോളും കല്ല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്നത്? വൈറലായി ഗൂഗിളിന്റെ മറുചോദ്യം

ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെ, ”വി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി വാണ്ട് ടു നോ വൈ യൂ കീപ് ആസ്‌കിംഗ് ടൂ ഗൂഗിള്‍ അസിസ്റ്റന്റ് ടു മാരി യൂ?” രസകരമായ മറുപടികളാണ് ഗൂഗിള്‍ ഇന്ത്യയുടെ ഈ ട്വീറ്റിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. എന്നെപ്പോലെ ഒറ്റയ്ക്കായവരെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കറിയാം എന്നാണ് ഒരാളുടെ മറുപടി ട്വീറ്റ്.

രസകരമായ മറ്റൊരു മറുപടി ഇങ്ങനെയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സിരിയും കോര്‍ട്ടാനയും എത്തുമെന്ന് ഞാന്‍ കരുതുന്നു. ഗൂഗിള്‍ എപ്പോഴും ലൊക്കേഷന്‍ എവിടെയെന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോഴെങ്കിലും യേസ് എന്നൊരുത്തരം കിട്ടുന്നത് കൊണ്ടാണ് ഗൂഗിളിനോട് കല്യാണം കഴിക്കാമോ എന്ന് ചോദിക്കുന്നതെന്ന് അലക്‌സ് എന്നയാള്‍ മറുപടി നല്‍കിയിരിക്കുന്നു. എന്തായാലും നിരവധി പേരാണ് ഗൂഗിള്‍ ഇന്ത്യയുടെ ചോദ്യത്തിന് രസകരമായ മറുപടി ട്വീറ്റുകള്‍ നല്‍കി രം?ഗത്തെത്തിയിരിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts