ഇനി സ്ഥലം തെറ്റില്ല; വഴി കാണിക്കാന്‍ ഗൂഗിള്‍ മാപ്പുണ്ട്

google-logo

സാന്‍ഫ്രാന്‍സിസ്‌കോ: സ്ഥലം തെറ്റാതെ ഇറങ്ങാന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും. ബസ്, ട്രെയിന്‍ യാത്രകള്‍ക്കിടെ ഇറങ്ങേണ്ട സ്ഥലം മാറിപ്പോവുന്ന നിരവധി ആളുകളുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ലക്ഷ്യ സ്ഥലം എത്താറായാല്‍ ഉപയോക്താവിന്റെ ഫോണില്‍ പുഷ് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് ഇത്.

നിലവില്‍ ഡ്രൈവിങിനിടെ വളവുകളെത്തുമ്പോള്‍ അറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്പിലുണ്ട്. ഇതിനോടൊപ്പമാണ് സ്ഥലമെത്താറായാല്‍ നല്‍കുന്ന പുഷ് നോട്ടിഫിക്കേഷന്‍. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാവും ഈ ഫീച്ചര്‍.

ഇതിനായി സാധാരണ യാത്രാമാര്‍ഗം അന്വേഷിക്കാന്‍ ചെയ്യാറുള്ള പോലെ ഗൂഗിള്‍ മാപ്പില്‍ സൈന്‍ ഇന്‍ ചെയ്തതിന് ശേഷം ലക്ഷ്യസ്ഥാനം സെറ്റ് ചെയ്യുക. അതിന് ശേഷം ഡയറക്ഷന്‍സ് തിരഞ്ഞെടുക്കുക. നിങ്ങളുടെ യാത്രാ മാര്‍ഗം കാണുന്നതിനോടൊപ്പം സ്ഥലമെത്താറായാല്‍ മാപ്പില്‍ നിന്നും പുഷ് നോട്ടിഫിക്കേഷനും നിങ്ങള്‍ക്ക് ലഭിക്കും.

കാനഡയില്‍ ലഭ്യമായ ട്രാന്‍സിറ്റ് എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനാണ് ഈ ആശയം ആദ്യമായി കൊണ്ടുന്നത്. ഇതിലെ ഗോ എന്ന ഫീച്ചര്‍ ബസ്, സബ് വേ യാത്രകളില്‍ ഉപയോക്താക്കള്‍ക്ക് വഴികാട്ടിയാവുന്നതാണ്.

share this post on...

Related posts