സ്വര്‍ണവില താഴേയ്ക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് (22 ക്യാരറ്റ്) 120 രൂപ കുറഞ്ഞ് 27,680 രൂപയിലാണ് വ്യാപാരം ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,460 രൂപ എന്ന നിരക്കിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണത്തിന് 30,216 രൂപയാണ്. ആഗോള വിപണിയില്‍ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സ്വര്‍ണവിലയില്‍ 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,800 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. ഡല്‍ഹിയില്‍ സ്വര്‍ണം പവന് (22 ക്യാരറ്റ്) 29,528 രൂപയിലും 24 ക്യാരറ്റിന് 30,408 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 48.31ഡോളറില്‍ വ്യാപാരം. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വെള്ളിവിലയില്‍ മാറ്റം ഉണ്ടായിട്ടില്ല. ഒരു ഗ്രാമിന് 47.27 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഒരു കിലോ വെള്ളിക്ക് 47,270 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

share this post on...

Related posts