സ്പോട്ട്ലൈറ്റ്’ ഹോം ക്യാമറ ശ്രേണിയുമായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്

ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്‌സിന്റെ സുരക്ഷാ ബിസിനസ് വിഭാഗമായ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ‘സ്പോട്ട്ലൈറ്റ്’ എന്ന പേരില്‍ ഹോം ക്യാമറ ശ്രേണി വിപണിയില്‍ എത്തിച്ചു.

ഇന്ത്യയില്‍ രൂപകല്‍പ്പന ചെയതു നിര്‍മ്മിച്ച ഈ സ്പോട്ട്ലൈറ്റ് ക്യാമറകള്‍ മികച്ച ഡാറ്റാ സുരക്ഷ ഉറപ്പു നല്‍കുന്നു, ആമസോണ്‍ വെബ് സേവനങ്ങളിലുടെ മികവു തെളിയക്കപ്പെട്ടിട്ടുള്ള വിപുലമായ ക്ലൗഡ് അടിസ്ഥാന സേവന സൗകര്യങ്ങളാണ് ഹോം കാമറ ശ്രേണിയില്‍ ഉപയോഗിക്കുന്നത്. വൈഫൈയുമായി ബന്ധിപ്പിക്കാവുന്ന സ്പോട്ട്ലൈറ്റ് ഹോം ക്യാമറകള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സൗകര്യപ്രദമായി ഉപയോഗിക്കാം.

ക്യാമറ പകര്‍ത്തിയ വീഡിയോ ഒരു ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ആമസോണ്‍ കൈനെസിസ് വീഡിയോ സ്ട്രീമുകള്‍ വഴി സുരക്ഷിതമായി സ്ട്രീം ചെയ്യാന്‍ സാധിക്കും. സൈബര്‍ ആക്രമണ ഭീഷണിയില്‍നിന്നും ഡേറ്റ സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള രീതിയില്‍ മികച്ച കാഴ്ച ഫ്രെയിം തെരഞ്ഞെടുക്കുവാന്‍ സാധിക്കും.355 ഡിഗിവരെ പാന്‍ ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ വലിയ ഇടം കവര്‍ ചെയ്യാന്‍ സാധിക്കും. ക്ലൗഡില്‍ വീഡിയോ സ്റ്റോറേജ് പ്ലാനുകളും ലഭ്യമാണ്. ഒരു വര്‍ഷത്തെ വാറന്റിയും സ്പോട്ടലൈറ്റ് ഉത്പന്നങ്ങള്‍ക്കുണ്ട്.

പകര്‍ച്ചവ്യാധി കാരണം ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ ഹോം സെക്യൂരിറ്റി ക്യാമറകളുടെ ആവശ്യകത ഗണ്യമായി വര്‍ധിക്കുകയാണെന്ന് ഉത്പന്നം വിപണിയില്‍ ഇറക്കിക്കൊണ്ട് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് മെഹര്‍നോഷ് പിത്താവാലാ പറഞ്ഞു. ഹോം ക്യാമറ ഡിമാണ്ട് 40 ശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും, ഇന്ത്യയില്‍ ഹോം ക്യാമറകളുടെ വിപണി ഏതാണ്ട് 300 കോടി രൂപയുടേതാണ്. 2022-ഓടെ ഇതില്‍ 15 ശതമാനം നേടാനാണ് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

ഭവന സുരക്ഷ ഉപകരണങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായി കമ്പനി രണ്ടായിരത്തിലധികം റീട്ടെയിലര്‍മാര്‍, ചാനല്‍ പാര്‍ട്ണര്‍മാര്‍ തുടങ്ങിയവരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കമ്പനിയുടെ വെബ്സൈറ്റില്‍ വെര്‍ച്വലായി ഉത്പന്നം പരിചയപ്പെടുവാന്‍ അവസരമുണ്ട്. ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍ ഷോപ്സൈറ്റ്, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയവയിലൂടെ സ്പോട്ട്ലൈറ്റ് ക്യാമറകള്‍ വാങ്ങാം. വില 4999 രൂപ മുതല്‍.

Related posts