ആട് വളര്‍ത്തല്‍ ആദായം ഏറെ

പാല്‍, ചാണകം എന്നിവ ലക്ഷ്യമിട്ടുള്ള പശുവളര്‍ത്തല്‍പ്പോലെ മാംസം, പാല്‍, ചാണകം മുതലായവ ലഭിക്കുന്ന ആട്ടിന്‍ പരിപാലനവും വലിയ സംരംഭമാണ്. കേരളത്തില്‍ ആടു വളര്‍ത്തല്‍ ഫാമുകള്‍ ധാരാളമുണ്ട്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടാം എന്ന തിരിച്ചറിവാണ് പലരേയും ആട് വളര്‍ത്തലിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിന്റെ തനത് ജനുസ്സായ മലബാറി (മാംസത്തിനും പാലിനും), അട്ടപ്പാടി ബ്ലാക്ക് (മാംസത്തിനുവേണ്ടി മാത്രവും) പരിപാലിച്ചു വരികയാണ്. കേരള കന്നുകാലി വികസന ബോര്‍ഡ് കേരളത്തിലെ ആടുകളുടെ വംശവര്‍ധനയ്ക്കുവേണ്ടി ശാസ്ത്രീയമായരീതിയില്‍ മലബാറി, അട്ടപ്പാടി ബോയ്ര് എന്നീ ശുദ്ധയിനം ആട്ടിന്‍കുട്ടികളെയും ഉത്പാദിപ്പിക്കുന്നുണ്ട്. അതിന്റെ ബീജം കര്‍ഷകരുടെ കൈവശമുള്ള പെണ്‍ ആട്ടിന്‍കുട്ടികളില്‍ കുത്തിവയ്ക്കുന്നതിനാല്‍ ഗുണമേന്മയുള്ള വംശവര്‍ധന ഉണ്ടാവുന്നു. മനുഷ്യശരീരത്തില്‍ ആവശ്യമുള്ള നല്ല കൊളസ്‌ട്രോള്‍ ആടിന്റെ മാംസത്തില്‍നിന്ന് ലഭ്യമാണ്. ആട്ടിന്‍പാലിലുള്ള ചെറിയ അളവിലുള്ള കൊഴുപ്പ് കുട്ടികളുടെ ദഹനശക്തി വേഗത്തിലാക്കുന്നു. ആടിന്റെ പാല്‍ കഴിച്ച് പത്തോ ഇരുപതോ മിനിറ്റിനുള്ളില്‍ ദഹനം നടക്കുന്നു. അതേസമയം, പശുവിന്റെ പാല്‍ മനുഷ്യശരീരത്തില്‍ പ്രയോജനപ്പെടണമെങ്കില്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍വരെ സമയം എടുക്കും. ലോകത്തില്‍ 120 ഇനം ആടുകള്‍ ഉണ്ടെങ്കിലും ഭാരതത്തില്‍ ഏകദേശം 21 ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ ഇനങ്ങള്‍ ഉത്തരഭാരതത്തിലാണ്. എന്നാല്‍ സിറോയി, ജമുനാപ്യാരി, ബീറ്റല്‍, കൊറോലി, തോത്താപുരി, പാര്‍ബാത്സാരി, ബാര്‍ബറി എന്നീയിനത്തില്‍പ്പെട്ട ആടുകളെയാണ് ദക്ഷിണ ഭാരതത്തിലുള്ള കര്‍ഷകര്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇത്തരം ആടുകളില്‍നിന്ന് പാല്‍ ധാരാളം ലഭിക്കുമെന്നതാണ് പ്രത്യേകത.

share this post on...

Related posts