പുതിയ ഓഫറുമായി ഗോ എയര്‍; ടിക്കറ്റ് ബുക്കിങ് സെപ്റ്റംബര്‍ 8 വരെ

 

 

 

കൊച്ചി: വരും വര്‍ഷത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള ഓഫറുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെയാണ് ഓഫര്‍ ലഭ്യമാവുക. 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോഎയര്‍ ശൃഖലകളിലെല്ലാം ഓഫര്‍ ലഭ്യമാവും.

ഈ മാസം 3 മുതല്‍ 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പരിമിതകാല ഓഫര്‍ ലഭ്യമാവുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഗോ എയര്‍ സര്‍വീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ. 2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് ’20’ എന്ന അക്കത്തിലായിരിക്കും.

അഹമ്മദാബാദ്, ബാഗ്ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്നൗ, മുംബൈ, പോര്‍ട്ട് ബ്ലയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര്‍ ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗോഎയര്‍ പ്രതിദിനം 300 വിമാന സര്‍വീസുകള്‍ നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്‌കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്‍പ്പെടെ 6 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസുകളുണ്ട്, ഇതു കൂടാതെ പുതിയ 2 സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

share this post on...

Related posts