ഗ്ലിസറിനും സൗന്ദര്യവും!

GLISERIN / GLISEROL | Shopee Indonesia

വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചർമ്മത്തെ ചികിത്സിക്കുന്നതിൽ തുടങ്ങി ചർമത്തിന് വശ്യമായ തിളക്കം നൽകുന്നതുവരെയുള്ള ഗുണങ്ങൾ ഉൾപ്പെടുന്ന ഒന്നാണ് ഗ്ലിസറിൻ. ഗ്ലൈക്കോൾ എന്നറിയപ്പെടുന്ന ഗ്ലിസറിൻ മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നും പച്ചക്കറിയുടെ കൊഴുപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ്. കട്ടിയുള്ളതും ഇളം മധുര രുചിയുള്ളതുമായ സുഗന്ധ രഹിത ദ്രാവകമാണ് ഗ്ലിസറിൻ. ഇന്ന് നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഗ്ലിസറിൻ സുലഭമായി ഉപയോഗിച്ചുവരുന്നുണ്ട്. ക്രീമുകൾ, മോയ്സ്ചറൈസറുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ തുടങ്ങി പലതരം സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഗ്ലിസറിൻ ഒരു ചേരുവയായി ഉപയോഗിക്കുന്നു. മുഖ ചർമ്മത്തെയും ചുണ്ടുകളെയുമൊക്കെ പരിപാലിക്കാനായി ഗ്ലിസറിൻ നേരിട്ട് ഉപയോഗിക്കുന്നവരും കുറവല്ല. വിലയേറിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നതിനു പകരമായി വളരെ വില കുറഞ്ഞ ഈയൊരു ചേരുവ ഉപയോഗിച്ച് സൗന്ദര്യ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.

Uses of Glycerin for Hair and Skin

വരൾച്ചയുടെ ലക്ഷണങ്ങളെ നേരിടുന്ന ചർമ്മത്തിനുള്ള ഏറ്റവും നല്ല പരിഹാരമാർഗമാണ് ഗ്ലിസറിൻ. ഒരു പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി ഇത് ഏതൊരാളുടെയും ചർമ്മത്തിൽ ഉപയോഗിക്കാനാവും. ഇതിൻറെ പതിവായുള്ള ഉപയോഗം ചർമത്തിൽ ഈർപ്പം നിലനിർത്തിക്കൊണ്ട് പുതുമ നൽകാൻ സഹായിക്കും.ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിയന്ത്രിതമാക്കി നിലനിർത്താൻ ഗ്ലിസറിൻ സഹായിക്കും. ചർമ്മത്തിൽ ഈർപ്പം സൃഷ്ടിക്കുകയും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ഗ്ലിസറിന് രോഗശാന്തി ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇതിന് പ്രകൃതിദത്ത മരുന്നായി പ്രവർത്തിക്കാൻ കഴിയും. പ്രത്യേകിച്ച് എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മ അവസ്ഥകളെ ചികിത്സിക്കുന്നതിന്.

The Best Skin-Care Products With Glycerin

ഗ്ലിസറിൻ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളിലെ പ്രോട്ടീനുകളെ തകർക്കുകയും അവയെ നമ്മുടെ ചർമ്മത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു. ഗ്ലിസറിൻ ഒരു പ്രധാന ചേരുവയായി അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ വിപണികളിൽ ലഭ്യമാണെങ്കിലും, ഇവയിൽ മറ്റ് രാസവസ്തുക്കളും ചേർന്നിട്ടുണ്ടാവും. അതുകൊണ്ടുതന്നെ കഴിവതും ഇവ ഒഴിവാക്കികൊണ്ട് വീട്ടിൽ തന്നെ ഗ്ലിസറിൻ സൗന്ദര്യ ചികിത്സകൾ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും ശുപാർശ ചെയ്യുന്നു.

Related posts