ഗ്ലോസ്റ്ററിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

കഴിഞ്ഞ മാസം 25-ന് 1 ലക്ഷം രൂപയ്ക്ക് എംജി മോട്ടോർ ബുക്കിങ് ആരംഭിച്ച ഗ്ലോസ്റ്ററിൻ്റെ വില വ്യാഴാഴ്ച (8 ഒക്ടോബർ) കമ്പനി പ്രഖ്യാപിക്കും.6 സീറ്റർ (2+2+2), 7-സീറ്റർ (2+2+3) എന്നിങ്ങനെ രണ്ട് സിറ്റിംഗ് കോൺഫിഗറേഷനുകളിൽ എത്തുന്ന ഫുൾ സൈസ് എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾടുറാസ് ജി4 എന്നീ എസ്‌യുവികളോടാണ് ഗ്ലോസ്റ്റർ മത്സരിക്കുന്നത്. സൂപ്പർ, സ്മാർട്ട്, ഷാർപ്, സാവി എന്നിങ്ങനെ 4 വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്റർ വില്പനക്കെത്തുക.

Related posts