സലൂണ്‍ മേഖലയിലെ ശ്രദ്ധേയ ബ്രാന്‍ഡായ ഗ്ലാം സ്റ്റുഡിയോസ് ഇനി കൊച്ചിയിലും

ഇന്ത്യയില്‍ സലൂണ്‍ മേഖലയിലെ ശ്രദ്ധേയ ബ്രാന്‍ഡായ ഗ്ലാം സ്റ്റുഡിയോസ് ഇനി കേരളത്തിലും. കൊച്ചി കാക്കനാടാണ് ഗ്ലാം സ്‌റുഡിയോസിന്റെ സലൂണ്‍ ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത മലയാളം കന്നഡ സിനിമ താരം ഭാമ സലൂണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്ലാം സ്റ്റുഡിയോസ് ഉടമസ്ഥനും കമ്പനി സിഇഒയുമായ സാദിയ നസീം പങ്കെടുത്തു.
ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലാം സ്റ്റുഡിയോസിന് രാജ്യത്തെ 21 പ്രമുഖ നഗരങ്ങളിലായി നൂറ്റി അറുപതോളം സലൂണുകള്‍ ഉണ്ട്. ക്വീന്‍ ബീസ് എന്ന ഫ്രാന്‍ഞ്ചൈസിയുമായി ചേര്‍ന്നു കൊണ്ടാണ് കൊച്ചിയിലെ സലൂണ്‍ ആരംഭിച്ചിരിക്കുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ കേരളത്തിലെ വിവിധയിടങ്ങളിലായി അന്‍പതോളം സലൂണുകള്‍ തുടങ്ങുവാന്‍ പദ്ധതിയുണ്ട്. ”മിസ് ദിവ 2018, ഫെമിന മിസ് ഇന്ത്യ 2019 തുടങ്ങി പ്രമുഖ സൗന്ദര്യ മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാരായ ഗ്ലാം സ്റ്റുഡിയോസ്, സലൂണ്‍ മേഖലയിലെ വേറിട്ട രീതികള്‍ പരീക്ഷിക്കുകയും അവയെല്ലാം വിജയകരമായി പ്രാവര്‍ത്തികമാക്കിയിട്ടുമുണ്ട്. ഉപഭോക്ത്താക്കള്‍ക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, മെച്ചപ്പെട്ട സേവനവും ഇവിടെ നല്‍കുന്നു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ കൊച്ചിയിലെ വിവിധ ഇടങ്ങളിലായി പത്ത് സലൂണുകള്‍ കൂടി തുടങ്ങുമെന്ന് കമ്പനി ഉടമ സാദിയ നസീം പറഞ്ഞു. ഉപഭോക്ത്താക്കള്‍ക്ക് മൂല്യമുള്ള സേവനങ്ങള്‍ നല്‍കുന്ന ഇത്തരം സലൂണുകള്‍ കേരളത്തിന് ഒരു മാതൃകയായിരിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടി ഭാവന പറഞ്ഞു.

share this post on...

Related posts