വിവാഹത്തിന്   മാലയും കമ്മലും മാത്രമല്ല നെറ്റിച്ചുട്ടി വരെ തക്കാളി കൊണ്ട്

സ്വര്‍ണത്തിന് പകരം തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച് വിവാഹപന്തലില്‍ എത്തിയ യുവതിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിനിയാണ് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞ് വിവാഹിതയായത്. സ്വര്‍ണ നിറത്തിലുള്ള വിവാഹവേഷം ധരിച്ചെത്തിയ യുവതി കമ്മലും മാലയും വളയും അടക്കം തക്കാളി കൊണ്ടുള്ളവയാണ് അണിഞ്ഞത്. നെറ്റിച്ചുട്ടിയും തക്കാളികൊണ്ടുതന്നെ.

മാധ്യമപ്രവര്‍ത്തകയായ നൈല ഇനയാത് പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിലടക്കം ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു പ്രാദേശിക മാധ്യമത്തിനു വധു നല്‍കുന്ന അഭിമുഖമാണ് വിഡിയോയില്‍. സ്വര്‍ണവില കൂടുന്നതിനൊപ്പം തക്കാളിയുടെയും വില കൂടുകയാണെന്ന് ഓര്‍മ്മപ്പെടുത്താനായിരുന്നു യുവതിയുടെ ഈ പ്രവര്‍ത്തി.

‘സ്വര്‍ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വര്‍ണത്തിനു പകരം തക്കാളി ഉപയോഗിക്കാന്‍ തീരുമാനിച്ചു”, വിവാഹവേദിയില്‍ ഇരുന്ന് മാധ്യമപ്രവര്‍ത്തകനോട് യുവതി പറഞ്ഞു.

കിലോയ്ക്ക് 300 രൂപ നിരക്കിലാണ് പാക്കിസ്ഥാനില്‍ തക്കാളി വില്‍ക്കുന്നത്. 200 രൂപയാണ് ഇവയുടെ ഹോള്‍സെയില്‍ വില.എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹം യഥാര്‍ഥമല്ലെന്നും സര്‍ക്കാരിനെ പരിഹസിക്കുന്നതിന് വേണ്ടി ചെയ്തതാകാമെന്നും ആക്ഷേപമുണ്ട്.

share this post on...

Related posts