ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്സ് എങ്കിലും ഇടണ്ടേ? ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്; അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്; പാര്‍വതിയെ വിമര്‍ശിച്ച് യുവനടി

parvathy-1-1

കസബ സിനിമയെ വിമര്‍ശിച്ചത് മുതല്‍ പാര്‍വതിക്ക് കണ്ടകശനിയാണ്. പാര്‍വതിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാലയാണ്. കസബയിലെ നായകന്‍ മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് നേരെയുള്ള ഡിസ് ലൈക്ക് ആക്രമണം.
എന്നാല്‍ അതേ ഗാനത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടി പാര്‍വതിയെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു യുവനടി രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഫേസ്ബുക്ക് ലൈവുമായെത്തിയ യുവതിയാണ് ഇപ്പോള്‍ പാര്‍വതിയെ വിമര്‍ശിച്ച് ലൈവില്‍ വന്നിരിക്കുന്നത്. ഇവര്‍ പാര്‍വതിക്കു നേരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ
സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യമൈ സ്റ്റോറിയിലെ പാട്ടില്‍ പാര്‍വതി ധരിച്ചിരിക്കുന്നത് ഒരു മിഡിയാണ്. ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്സ് എങ്കിലും ഇടണ്ടേ?. സ്ത്രീത്വത്തിന് വേണ്ടി സംസാരിക്കുന്ന മാഡം അത് മറന്ന് പോയതാണോ? ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്.
ഇനിയെങ്കിലും ഇത്തരം ചെറിയ മിഡി ഇടുമ്പോള്‍ അടിവസ്ത്രം കാണാത്ത രീതിയില്‍ അകത്ത് എന്തെങ്കിലും ധരിക്കണം. ഞാന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഷോര്‍ട്ട്സ് ഇടാറുണ്ട്. ഇത്രയും സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന പാര്‍വതി ഇത് മറന്നുപോയത് വളരെ നാണക്കേടാണ്. നടി പറഞ്ഞു. ഈ യുവനടിയുടെ വാക്കുകള്‍ക്ക് ചിലര്‍ പിന്തുണ നല്‍കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ ഇവരെ വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നു. പണ്ട് കരഞ്ഞുകൊണ്ട് ഈ നടി ഫേസ്ബുക്കില്‍ വന്നതാണെന്നും നീ സദാചാരം പഠിപ്പിക്കേണ്ടെന്നും ചിലര്‍ പറയുന്നു. ഇവരുടെ സെക്സി ചിത്രങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

share this post on...

Related posts