ഏതു സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം നെയ്യിലുണ്ട്!

Just a spoonful of ghee has many skin and hair benefits :::MissKyra

പലയാളുകളും തങ്ങളുടെ ഭക്ഷണ ശീലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ള ഒന്നാണ് നെയ്യ്. നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളുമടങ്ങുന്ന അസാമാന്യ ഗുണങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് നെയ്യ്.നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളുമടങ്ങുന്ന അസാമാന്യ ഗുണങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് നെയ്യ്. നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഈയൊരു സ്വാഭാവിക ചേരുവ മതി. വിലയേറിയ സൗന്ദര്യസംരക്ഷണ വസ്തുക്കൾ വാങ്ങി പരീക്ഷിക്കുന്നതിന് പകരം പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം നമുക്ക് ഇതിൽ നിന്ന് കണ്ടെത്താനാവും.

Amazing Benefits of Ghee for Skin, Hair and Health | Be Beautiful India

ഉറക്ക കുറവ് മൂലം കണ്ണുകൾക്ക് താഴെ ഉണ്ടാവുന്ന ഇരുണ്ട വൃത്തങ്ങൾക്കു നല്ലൊരു പരിഹാരമാണിത്. ഇതിനായി നമുക്ക് കണ്ണുകൾക്ക് ചുറ്റും നെയ് പുരട്ടാം. ചുണ്ടുകൾ വരണ്ടു പോകാതിരിക്കാനായി ദിവസവും ഒരൽപം നെയ് പുരട്ടുന്നത് ഏറെ നല്ലതാണ്. നെയ്യ് ഇത്തരത്തിൽ ചുണ്ടുകൾക്ക് പ്രയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു ലിപ് ബാം ആണ്. നെയ്യ് ഉപയോഗിച്ച് മുടിയിലും തലയോട്ടിയിലും ആഴത്തിലുള്ള കണ്ടീഷണിങ്ങ് ചെയ്യാനാവും. ഇത് നിങ്ങളുടെ തലയോട്ടിയിലെ ജലാംശം വർദ്ധിപ്പിച്ചുകൊണ്ട് രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്നു. നിങ്ങളുടെ തലയോട്ടിയിലും തലമുടിയുടെ വേരു മുതൽ അറ്റം വരെയും നെയ്യ് പുരട്ടിയ ശേഷം ഒരു ഷവർ തൊപ്പി ധരിച്ച് ഉറങ്ങുക. പിറ്റേന്ന് രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളയാം. നിങ്ങളുടെ സാധാരണ മോയ്‌സ്ചുറൈസിങ്ങ് ക്രീമുകൾക്ക് പകരമായി നെയ്യ് ഒരു ബോഡി ഓയിൽ പോലെ ഉപയോഗിക്കാനാവും.

4 Benefits Of Desi Ghee, A Goldmine of Nutrients For The Skin | Forest  Essentials | | Forest Essentials

നെയ്യ് പതിവായി ചർമ്മത്തിൽ പ്രയോഗിക്കുന്നത് നിങ്ങളുടെ മങ്ങിയതും നിർജീവവുമായ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ തിളങ്ങുന്ന ചർമ്മസ്ഥിതി നേടിയെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ നെയ്യ് ചേർത്ത് ഒരു മികച്ച ഫെയ്സ് മാസ്ക് പരീക്ഷിക്കാം. നെയ്യ് , തേൻ, അസംസ്കൃത പാൽ, മഞ്ഞൾ, മുൾട്ടാനി മിട്ടി എന്നിവയാണ് ഇതിനാവശ്യമായ ചേരുവകൾ. ഇതെല്ലാം ഒരു പാത്രത്തിൽ കൂട്ടി കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തുടനീളം പുരട്ടി 10-15 മിനിറ്റ് വിടുക. നിങ്ങൾക്ക് അധികമായി വരണ്ട ചർമ്മമുണ്ടെങ്കിൽ ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.ചർമത്തിന് എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങൾ നൽകുന്ന ഒരു മികച്ച സ്ക്രബ് തയ്യാറാക്കാനായി നിങ്ങൾക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ, പകുതി ടേബിൾ സ്പൂൺ നെയ്യ് എന്നീ ചേരുവകൾ ഉപയോഗിച്ച് കൂട്ടി കലർത്തി മുഖത്തു പുരട്ടാം.

Related posts