കുട്ടികള്‍ക്ക് ദിവസവും നെയ്യ് നല്‍കൂ..

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് കൊടുത്താലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. കാരണം, കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിക്കാന്‍ ഏറ്റവും നല്ലൊരു മരുന്നാണ് നെയ്യ്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ലൊരു ഭക്ഷണമാണ് നെയ്യ്. കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ മസിലുകള്‍ക്ക് കരുത്തും നല്‍കുന്നു. ഭാരം കുറവുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കാം. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. മിക്ക കുട്ടികള്‍ക്കും മലബന്ധ പ്രശ്‌നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്‌നം അകറ്റാന്‍ ദിവസവും രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കാന്‍ ശ്രമിക്കുക. വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കില്‍ അവ ‘ഫാറ്റ് സൊല്യുവബിള്‍ ആസിഡു’കളാലും ആരോഗ്യകരമായ ‘ഫാറ്റി ആസിഡു’കളാലും സമ്പുഷ്ടമായിരിക്കും. നെയ്യില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ദഹിക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ്.

share this post on...

Related posts