വിശ്രമിക്കാനും ഭക്ഷണം സമാധാനത്തോടെ കഴിച്ചുകൊണ്ട് പ്രിയപ്പെട്ട ഷോ ആസ്വദിക്കാനും കഴിയുന്ന സമയം ലഭിക്കുക എന്നത് നമ്മൾ എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അങ്ങനെ ടിവിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, പൊതുവെ പലപ്പോഴും നമ്മുടെ വിശപ്പിനെ കുറിച്ച് നാം മറക്കുകയും, അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. എന്നാൽ അനാരോഗ്യകരമായ ഈ ശീലം മാറ്റുക എന്നത് അത്ര എളുപ്പമല്ല. ഈ പ്രശ്നം മറികടക്കാൻ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില ഫലപ്രദമായ കാര്യങ്ങളുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധാലുവായിരിക്കുക എന്നതാണ് ഒരാൾ പാലിക്കേണ്ട ഒരു പ്രധാന കാര്യം. നിങ്ങളുടെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത്, ഭക്ഷണം കഴിക്കുന്ന അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ വയറ് നിറഞ്ഞിരിക്കുന്നുവെന്നും നിങ്ങൾ കഴിക്കുന്നത് നിർത്തേണ്ടതുണ്ടെന്നും തലച്ചോറിലേക്ക് സന്ദേശം എത്തിക്കുവാൻ ഇതിനാൽ സാധിക്കുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഈ മോശം ശീലത്തെ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.

ഡൈനിംഗ് ടേബിളിൽ വച്ച് നിങ്ങളുടെ ഭക്ഷണം കൂടുതൽ സമാധാനപരമായി സാവധാനം ആസ്വദിച്ച് കഴിക്കുക. നിങ്ങളുടെ ഭക്ഷണം കഴിച്ച് പൂർത്തിയാക്കാൻ 15 മിനിറ്റ് എടുക്കൂ, നിങ്ങളുടെ ആരോഗ്യത്തിനായി അത് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. ടിവി ഓണാക്കുന്നതിന് മുൻപേ തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നിങ്ങൾക്ക് ഇത് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ, നിങ്ങളുടെ ഭക്ഷണം അമിതമായി കഴിക്കുന്നത് തടയാൻ ഇനി പറയുന്ന ഈ ലളിതമായ തന്ത്രങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഒരു ചെറിയ പാത്രം എടുത്ത് അതിൽ വളരെ കുറച്ച് അളവിൽ മാത്രം കഴിക്കാൻ എടുക്കുക. ലഘുഭക്ഷണം മാത്രം കഴിച്ച് വിശപ്പടക്കാതിരിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ അത്താഴത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം മിതമായ അളവിൽ എടുക്കുക, രണ്ടാമത് കഴിക്കാനായി എടുക്കാതിരിക്കുക.

ടെലിവിഷൻ കാണുമ്പോൾ ലഘുഭക്ഷണം കഴിക്കുന്നതിന് പുറമെ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുക.നിങ്ങളുടെ കൈകൾ വ്യത്യസ്ത ജോലികളിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ ടിവിക്ക് മുന്നിലിരുന്ന് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും കുറയ്ക്കും. അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാകുമ്പോഴെല്ലാം നിങ്ങളുടെ ആസക്തി മുൻകൂട്ടി നിയന്ത്രിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ദാഹിക്കുമ്പോൾ നാം പലപ്പോഴും ജങ്ക് ഫുഡുകൾ കഴിക്കാൻ ആഗ്രഹിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തെ മറികടക്കാൻ നിങ്ങളെ സഹായിക്കും.