ജിയോ ഒഫര്‍ വീണ്ടും: 399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും ക്യാഷ് ബാക്ക് ഓഫര്‍

yourstory-mukesh-ambani

yourstory-mukesh-ambani

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വന്‍ ഓഫറുമായി രംഗത്ത്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്.

ദീപാവലി ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരമാണ് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ തിരിച്ചു നല്‍കുന്നത്. ജിയോ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. 400 രൂപയുടെ ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാര്‍ജുകള്‍ 50 രൂപ വീതം ഉപയോഗിക്കാം. ഒക്ടോബര്‍ 12 മുതല്‍ 18 വരെയാണ് ഓഫര്‍. 399 രൂപയുടെ ജിയോ ധന്‍ ധനാ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് 84 ജിബി ഡേറ്റ (പ്രതിദിനം 1 ജിബി നിരക്കില്‍), സൗജന്യ എസ്എംഎസ്, സൗജന്യ കോള്‍ 84 ദിവസം വരെ ഉപയോഗിക്കാം.

399 റീചാര്‍ജ് പാക്ക് ചെയ്യുന്നവര്‍ക്ക് 50 രൂപയുടെ എട്ട് വൗച്ചറുകളായാണ് ക്യാഷ്ബാക്ക് പണം ലഭിക്കുക. പിന്നീടുള്ള റീചാര്‍ജുകളില്‍ ഈ 50 രൂപയുടെ വൗച്ചറുകള്‍ ഉപയോഗിക്കാം. ഒരേസമയം ഒരു വൗച്ചര്‍ മാത്രമേ ഉപയോഗിക്കാനാകൂ. ഈ വൗച്ചറുകള്‍ നവംബര്‍ 15 ന് ശേഷം മാത്രമേ ഉപയോഗിക്കാനും സാധിക്കൂ.

Related posts