ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ; പിതാവിന്റെ ഭാരം നോക്കിയാല്‍ അറിയാം

 

ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ എന്നറിയുവാനായി സ്‌കാനിംഗ് അടക്കമുളള മോഡേണ്‍ സയന്‍സ് വഴികളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിയമപരമായി ഇതു നിരോധിച്ചിട്ടുമുണ്ട്. ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു നിര്‍ണയിക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന പല വഴികളുമുണ്ട്. ഇവയ്ക്കു പലതിനും ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും ഇത്തരം കേള്‍വികളില്‍ ഇപ്പോഴും വിശ്വസിയ്ക്കുന്ന ചിലരുണ്ട്. വയറ്റിലെ കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തിനു പൊതുവേ പറയപ്പെടുന്ന ചില വഴികളെക്കുറിച്ചറിയൂ,
ഗര്‍ഭകാലത്ത് പൊതുവേ വയറും വലുതായി തടിയും കൂടി അഭംഗി തോന്നാന്‍ സാധ്യതയേറെയുണ്ട്. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കില്‍ അഭംഗി കൂടുതലാകും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഗര്‍ഭകാലത്ത് അമ്മയുടെ സൗന്ദര്യം കുറഞ്ഞാല്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞുമെന്നതാണ് വിശ്വാസം.

മാറിടത്തിന്റെ വലിപ്പവും

മാറിടത്തിന്റെ വലിപ്പവും കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തില്‍ പങ്കു പറയുന്നു. ഗര്‍ഭകാലത്ത് മൂലയൂട്ടലിന് ഒരുങ്ങാനായി ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം മാറിട വലിപ്പം വര്‍ദ്ധിയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇടതു മാറിടം വലതിനേക്കാള്‍ അല്‍പം വലുതെങ്കില്‍ പെണ്‍കുഞ്ഞാണെന്നു പറയും. അല്ലെങ്കില്‍ ആണ്‍കുഞ്ഞും.

ഉറങ്ങുന്ന രീതിയിലും

ഉറങ്ങുന്ന രീതിയിലും ആണ്‍കുഞ്ഞു, പെണ്‍കുഞ്ഞ് വാസ്തവങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. വലതു വശം തിരിഞ്ഞു കിടന്നാണ് ഉറങ്ങാന്‍ സുഖമെങ്കില്‍ ആണ്‍കുഞ്ഞും ഇടതു വശം തിരിഞ്ഞെങ്കില്‍ പെണ്‍കുഞ്ഞുമെന്നു ഫലം.

തലവേദന

ഗര്‍ഭകാലത്ത് അടിക്കടി തലവേദനയുണ്ടാകുകയാണെങ്കില്‍ ഇത് ആണ്‍കുഞ്ഞിന്റെ ലക്ഷണമാണെന്നു പറയും. തലവേദന പൊതുവേ കുറവെങ്കില്‍ ഇത് പെണ്‍കുഞ്ഞിന്റെ ലക്ഷണവുമാണ്.

അച്ഛന്റെ തൂക്കവും

അച്ഛന്റെ തൂക്കവും ആണ്‍, പെണ്‍ കുഞ്ഞു നിര്‍ണയത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. അച്ഛന്‍ അടുത്തിടെ തൂക്കം കൂടിയിട്ടുണ്ടെങ്കില്‍ ഇതു പെണ്‍കുഞ്ഞു സൂചനയാണെന്നു പറയാം. അല്ലെങ്കില്‍ ആണ്‍കുഞ്ഞു സൂചനയും.

share this post on...

Related posts