വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല.. അത് ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

27783773_334427080403623_523836941_n

27783773_334427080403623_523836941_n
വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ഇതോടെ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തുകയാണ് ഒരുകൂട്ടര്‍. ‘ഡൈന്‍ ഔട്ട്’ എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി പറഞ്ഞത്. അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റല്‍ സെക്സ് സംസാരിക്കാന്‍ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത്? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുന്‍പേ ഉള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേല്‍ എനിക്ക് താല്പര്യം ഇല്ല.
തൊട്ടടുത്ത ചോദ്യം ഇങ്ങനെ- ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാല്‍ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വെക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാന്‍ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കില്‍ എനിക്ക് സമാധാനമായി ഇരിക്കാന്‍ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിട്ടുണ്ട്. സീരിയല്‍ താരങ്ങളെ കളിയാക്കി വീഡിയോ ചെയ്തതായിരുന്നു അതിലൊന്ന്.
മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പാര്‍വതിക്കൊപ്പമാണെന്നും ഗായത്രി വ്യക്തമാക്കി. സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതുതന്നെയാണ് തനിക്കും ശരിയായി തോന്നിയതെന്ന് ഗായത്രി പറയുന്നു.

Related posts