ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ ദിവസവും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും ദൃശ്യങ്ങൾക്കും ആരാധകർ ഏറെയാണ്. അങ്ങനെ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത്തവണത്തെ താരം ഗൊറില്ലയാണ്. സൈക്കിളോടിച്ച് വരുന്ന ഗൊറില്ല സോഷ്യൽ മീഡിയയെ മുഴുവൻ ചിരിപ്പിച്ചിരിക്കുകയാണ്. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയെ വീഡിയോയിൽ കാണാം. വളരെ ഗമയോട് കൂടിയുള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്. പക്ഷെ പെട്ടെന്ന് സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു.

എന്നാൽ തമാശ ഇവിടെയൊന്നുമല്ല, ഗമയിൽ പോകവെയല്ലേ സൈക്കിളിൽ നിന്ന് വീണത്. ദേഷ്യം വന്ന ഗൊറില്ല സൈക്കിൾ എടുത്ത് ഒരൊറ്റ ഏറങ്ങ് കൊടുത്തു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള പോക്കുമാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സമ്രാട് ഗൗഡയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകളാണ് വിഡിയോക്ക് രസകരമായ അഭിപ്രായങ്ങളുമായി എത്തിയത്.

പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ ഇത്തരം നിരവധി വീഡിയോകൾ ഇതിനു മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഓർക്കുന്നില്ലേ കോകോ എന്ന പെൺഗൊറില്ലയെ. കോകോയെ മരണപ്പെട്ടെങ്കിലും കോകോയെ ഇന്നും പലരും ഓര്‍ക്കാറുണ്ട്. ചെറുപ്പം മുതല്‍ക്കേ പ്രത്യേകതകളും ഏറെയുണ്ടായിരുന്നു കോകോയ്ക്ക്. മറ്റുള്ളവര്‍ പറയുന്നതൊക്കെ അവള്‍ മനസ്സിലാക്കി. ഇംഗ്ലീഷ് ഭാഷയിലെ രണ്ടായിരത്തോളം വാക്കുകള്‍ കേട്ടാല്‍ കോകോ തിരിച്ചറിയും. ആംഗ്യഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിലും കോകോ ശ്രദ്ധിക്കപ്പെട്ടിരുന്നു

Related posts