ഈ പഴങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് കഴിക്കരുത്; അതിലുണ്ട് അപകടം

പഴങ്ങള്‍ എപ്പോഴും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് രണ്ട് വട്ടം ആലോചിക്കേണ്ടി വരും. കാരണം ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കുന്നത് എത്തുന്നുണ്ട്.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ചില പഴങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ജോഡികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയാണോ അതോ കുറയുകയാണോ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഏതൊക്കെ പഴങ്ങളാണ് ചേരാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

തണ്ണിമത്തനും മസ്‌ക് മെലണും

തണ്ണിമത്തന്‍ എപ്പോഴും ഒറ്റക്ക് കഴിക്കേണ്ട ഒന്നാണ്. ഇത് ഒരിക്കലും മറ്റ് ഫലത്തോടൊപ്പം ചേരുന്നില്ല. കാരണം തണ്ണിമത്തന്‍ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എന്നത് തന്നെയാണ് കാര്യം. ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയുകയില്ല. ജലത്തിന്റെ ഉയര്‍ന്ന അളവ് കാരണം മറ്റ് പഴങ്ങളെ അപേക്ഷിച്ച് അവ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനാലാണിത്. നിങ്ങളുടെ തണ്ണിമത്തന്‍, മസ്‌ക്മെലോണ്‍, ഹണിഡ്യൂസ് എന്നിവ മറ്റ് പഴങ്ങളുമായി ചേര്‍ക്കുന്നത് ഒഴിവാക്കുക. ഇതെല്ലാം നെഗറ്റീവ് ഫലമാണ് നല്‍കുന്നത്.

അസിഡിക് ഫലങ്ങള്‍

പലപ്പോഴും അസിഡിക് ആയിട്ടുള്ള ഫലങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് മികച്ച ദഹനത്തിനായി മുന്തിരിപ്പഴം, സ്ട്രോബെറി പോലുള്ള അസിഡിറ്റി പഴങ്ങളോ ആപ്പിള്‍, മാതളനാരങ്ങ, പീച്ച് തുടങ്ങിയ സബ് ആസിഡിക് ഭക്ഷണങ്ങളോ വാഴപ്പഴം, ഉണക്കമുന്തിരി എന്നിവയോടൊപ്പം ചേര്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷംദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷം

പേരക്കയും വാഴപ്പഴവും

സമാനമായ കാരണത്താല്‍, നിങ്ങള്‍ പേരയും വാഴപ്പഴവും മിക്സ് ചെയ്യരുത്. ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിയുമെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. അതുകൊണ്ട് പേരക്കയോടൊപ്പം വാഴപ്പഴം ചേര്‍ത്ത് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ദഹനത്തിനും മറ്റും പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

ഒരിക്കലും പച്ചക്കറികളും പഴങ്ങളും കഴിക്കരുത്

പഴങ്ങളും പച്ചക്കറികളും വ്യത്യസ്തമായാണ് ദഹിക്കുന്നത്. അതുകൊണ്ട് തന്നെ പഴങ്ങള്‍ കഴിക്കുന്നതിനോടൊപ്പം പച്ചക്കറികള്‍ കഴിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. പഴങ്ങള്‍ക്ക് വേഗത്തില്‍ ദഹിക്കുന്നു. വാസ്തവത്തില്‍, പല പോഷകാഹാര വിദഗ്ധരും പറയുന്നത് അവര്‍ ആമാശയത്തിലെത്തുമ്പോഴേക്കും ഭാഗികമായി ആഗിരണം ചെയ്യപ്പെടുന്നു എന്നാണ്. പഴങ്ങളില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് പച്ചക്കറികളുടെ ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടാണ് പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കരുത് എന്ന് പറയുന്നത്.

കാരറ്റ് ഓറഞ്ചും ചേര്‍ക്കരുത്

കാരറ്റും ഓറഞ്ചും ഇത്തരത്തില്‍ ഒരുമിച്ച് ചേര്‍ക്കരുത്. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ഓറഞ്ചും കാരറ്റും ഒരുമിച്ച് ചേര്‍ക്കരുത്. ഇത് ദഹനപ്രശ്നത്തിനും നെഞ്ചെരിച്ചിനും അമിത പിത്തരസത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

ഉയര്‍ന്ന പ്രോട്ടീനും അന്നജവും മിക്സ് ചെയ്യരുത്

കുറച്ച് പഴങ്ങളില്‍ മാത്രമേ സ്വാഭാവികമായ അന്നജം ഉള്ളൂ. പച്ചവാഴപ്പഴം ഇതില്‍ പെടുന്നതാണ്. എന്നാല്‍ ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, കറുത്ത കടല തുടങ്ങിയവയിലും ഇ്തരത്തില്‍ സ്വാഭാവിക അന്നജം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അന്നജം നിലനില്‍ക്കുന്ന വസ്തുക്കള്‍ ഒരിക്കലും ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളായ ഉണക്കമുന്തിരി, പേര എന്നിവയുമായും ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളുമായി നിങ്ങള്‍ ഒരിക്കലും കലര്‍ത്തരുത്. കാരണം നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകള്‍ ആഗിരണം ചെയ്യാന്‍ ഒരു അസിഡിക് ബേസും അന്നജം ആഗിരണം ചെയ്യാന്‍ ഒരു ക്ഷാര ബേസും ആവശ്യമാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

Related posts