ആ കല്യാണം നടന്നത് മുതല്‍ ദുരിതപെയ്ത്ത്…; അന്ന് മഴയ്ക്കായി ഒന്നിച്ചവരെ ഇന്നവര്‍ വേര്‍പെടുത്തി

 

 

ടുത്ത വേനലില്‍ മധ്യപ്രദേശ് വരണ്ടുണങ്ങിയപ്പോള്‍ ഓം ശിവ് സേവാ ശക്തി മണ്ഡല്‍ എന്ന സംഘടന ഭോപ്പാലില്‍ രണ്ട് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ച സംഭവം നമ്മളൊക്കെ അറിഞ്ഞതാണ്.

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു ആ തവളക്കല്യാണം. ജൂലായ് 19നായിരുന്നു ആ തവള വിവാഹം നടന്നത്. എന്നാല്‍ ദൈവം പ്രീതിപ്പെട്ടത് അല്പം കൂടിപ്പോയി. തകര്‍പ്പന്‍ മഴ. തുള്ളിക്കൊരു കുടം കണക്കെ പെയ്ത മഴയില്‍ മധ്യപ്രദേശിലെ പല സ്ഥലങ്ങളിലും പ്രളയമുണ്ടായി. പല തരം അലേര്‍ട്ടുകളും ഇപ്പോള്‍ സംസ്ഥാനത്തുണ്ട്.

ഈ മഴ ഒന്ന് കുറഞ്ഞുകിട്ടാന്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചപ്പോഴാണ് പലരും അന്ന് നടത്തിയ തവള കല്യാണത്തെപ്പറ്റി ഓര്‍ത്തത്. ഒടുവില്‍ അവരെ വേര്‍പിരിച്ചു കളയാം എന്ന് അവര്‍ തീരുമാനിച്ചു. മഴ പെയ്തത് ഇവര്‍ കല്യാണം കഴിച്ചപ്പോഴാണെങ്കില്‍ ബന്ധം വേര്‍പിരിയുമ്പോള്‍ മഴ കുറയേണ്ടതാണല്ലോ. കല്യാണം നടത്തിയവര്‍ തന്നെ തവളകളെ ഡിവോഴ്‌സും ചെയ്യിപ്പിച്ചു.

മഴ കുറഞ്ഞ് അന്തരീക്ഷം ശാന്തമാകുന്നതു വരെ ഇരുവരെയും ദൂരെ പാര്‍പ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

സെപ്തംബര്‍ 11നു മാത്രം മധ്യപ്രദേശില്‍ ലഭിച്ചത് സാധാരണ ലഭിക്കുന്നതിനെക്കാള്‍ 20 ശതമാനത്തിലധികം മഴയാണ്. 48 മില്ലിമീറ്റര്‍ വരെ മഴയാണ് ഭോപ്പാലില്‍ തകര്‍ത്തു പെയ്തത്. സംസ്ഥാനത്തുടനീളം ഡാമുകള്‍ തുറക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

 

share this post on...

Related posts