ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കി പച്ചത്തവള; (വിഡിയോ)

പാമ്പുകള്‍ തവളകളെ പിടിക്കുന്ന കഥകളാണ് സാധാരണ നമ്മള്‍ കേള്‍ക്കാറുള്ളത്. എന്നാല്‍ ഇവിടെ വില്ലന്‍ തവളയാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കി ഞെട്ടിച്ചിരിക്കുകയാണ് ഒരു പച്ച തവള. ഓസ്ട്രിയയിലെ ടൗണ്‍സ്വില്ലെയിലെ സംഭവമുണ്ടായത്. സ്നേക്ക് ടേക്ക് എവേ ആന്‍ഡ് ചാപല്‍ പെസ്റ്റ് കണ്‍ട്രോളിന്റെ ഉടമയായ ജമീ ചാപ്പലിന് ചൊവ്വാഴ്ചയാണ് ഒരുസ്ത്രീയുടെ ഫോണ്‍ കോള്‍ വരുന്നത്. ലോകത്തിലെ മൂന്നമത്തെ വിഷമുള്ള പാമ്പായ കോസ്റ്റല്‍ തായ്പന്‍ തന്റെ വീട്ടിന്റെ പിന്‍വശത്തുണ്ട് എന്ന് പറഞ്ഞായിരുന്നു ഫോണ്‍. ഇതു കേട്ട് സ്ഥലത്തെത്തിയ ജനീ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു.

പാമ്പിനെ ഒരു തവള വിഴുങ്ങിയിരിക്കുന്നു. ഏകദേശം മുഴുവനായി പാമ്പിനെ തവള വയറ്റിലാക്കിയിരുന്നു. തല ഭാഗം മാത്രമാണ് പുറത്തുണ്ടായിരുന്നത്. പാമ്പിനെ രക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ല. എന്നാല്‍ വിഴുങ്ങിയ പാമ്പിനെ തവള ജീവനോടെ തന്നെ പുറന്തള്ളുമോ എന്ന് ഇവര്‍ ഭയന്നു. മാത്രമല്ല ഇത്ര വിഷമുള്ള പാമ്പിനെ കഴിച്ചതിനാല്‍ തവള അധികസമയം ജീവനോടെയുണ്ടാകില്ല എന്നാണ് ഇവര്‍ വിചാരിച്ചത്. അതിനാല്‍ പാമ്പിനെ പിടിക്കാന്‍ വന്നവര്‍ തവളയേയും കൊണ്ടാണ് മടങ്ങിയത്. എന്നാല്‍ പാമ്പിന് ഇതുവരെ യാതൊരു പ്രശ്നവുമില്ലെന്നാണ് ജനീ പറയുന്നത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജനീ ഈ വിവരം ലോകത്തെ അറിയിച്ചത്. എന്തായാലും പാമ്പിനെ തിന്ന തവള ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

I just witnessed the end of the coolest thing ever!!!! A green tree frog eating a Coastal Taipan the 3rd most Venomous…

Posted by Townsville – Snake Take Away and Chapel Pest Control on Tuesday, February 4, 2020

share this post on...

Related posts