ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്: മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീയ്ക്ക് സഭയുടെ പീഡനം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീയ്ക്ക് സഭയുടെ പീഡനം. സിറോ മലബാര്‍ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേയില്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നാണ് സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പരാതി. ബന്ധുക്കളുടെ പരാതിയില്‍ കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് പൊലീസ് മോചിപ്പിച്ചു.

മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി. കന്യാസ്ത്രീയുടെ പരാതിയില്‍ മഠം അധികൃതര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കന്യാസ്ത്രീക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റര്‍ ലിസി വടക്കയിലിനോട് ആയിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts