മണ്ണിടിച്ചില്‍; നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ശക്തമായ മഴയില്‍ കൊങ്കണ്‍ പാതയില്‍ കൂടൂതല്‍ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ലോക്മാന്യതിലക് പ്രതിദിന ട്രെയിന്‍ (06346), ലോക്മാന്യതിലക്-തിരുവനന്തപുരം സ്പെഷ്യല്‍ (06345) എന്നീ സര്‍വീസുകളാണ് ഇന്ന് മുതല്‍ 20 വരെ റദ്ദാക്കിയത്. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി ട്രൈവീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (02432) ഇന്ന് മുതല്‍ 18 വരെയും തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി (02341) സ്പെഷ്യല്‍ 11 മുതല്‍ 20 വരെയും സര്‍വീസ് നടത്തില്ല. കൊങ്കണ്‍ വഴിയുള്ള നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 20 വരെ വഴിതിരിച്ചുവിടും. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍ (02617), ഈ ട്രെയിനിന്റെ മടക്ക സര്‍വീസ് (02618) എന്നിവ മഡ്ഗാവ്-പന്‍വേല്‍-കല്യാണ്‍ ജംക്ഷന്‍ വഴിയും നിസാമുദ്ദീന്‍-എറണാകുളം തുരന്തോ പ്രതിവാര ട്രെയിന്‍ (02284) 8, 15 തീയതികളിലും എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ സ്പെഷ്യല്‍ (02283) 11, 18 തീയതികളിലും ജോലര്‍പേട്ടെ ജങ്ഷന്‍-പൂനെ വഴിയും സര്‍വീസ് നടത്തും.

Related posts