ഗര്‍ഭിണികള്‍ കുടിക്കേണ്ട നാല് ജ്യൂസുകള്‍!…

പച്ചക്കറികളും പഴങ്ങളും ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയിതാ ഗര്‍ഭിണികള്‍ കുടിക്കേണ്ട അഞ്ച് ജ്യൂസുകള്‍ നോക്കാം.

മുന്തിരി ജ്യൂസ്…

ഗര്‍ഭിണികള്‍ മുന്തിരി കഴിക്കുന്നത് നല്ലതാണ്. അരക്കിലോ മുന്തിരി മിക്‌സിയില്‍ അടിച്ച് അരിച്ചെടുക്കുക. തണുപ്പിച്ച ശേഷം നാരങ്ങാ നീരു ചേര്‍ത്ത് കുടിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് മുന്തിരി.

ആപ്പിള്‍ ജ്യൂസ്…

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നത് വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ ദിവസവും ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. രണ്ട് ആപ്പിള്‍ തൊലികളഞ്ഞതെടുത്ത് മിക്‌സിയില്‍ അടിക്കുക. ഗ്ലാസിലൊഴിച്ച് അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കുക. ഫ്രഡ്ജില്‍ അരമണിക്കൂര്‍ വച്ച ശേഷം കുടിക്കാം.

പേരയ്ക്ക ജ്യൂസ്…

ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും തടയാന്‍ പേരയ്ക്ക ജ്യൂസ് സഹായിക്കും. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക പ്രത്യേകിച്ച് നല്ലതാണ്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്. അതിനാല്‍ ഗര്‍ഭിണികള്‍ പേരയ്ക്ക ജ്യൂസ് ധാരാളം കുടിക്കുന്നത് നല്ലതാണ്.

ബീറ്റ് റൂട്ട് ജ്യൂസ്…

ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പോഷക സമ്പൂഷ്ടമായ ബീറ്റ്‌റൂട്ട് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ബീറ്റ് റൂട്ട്, കാരറ്റ്, ആപ്പിള്‍ ഇവ അരിഞ്ഞ് മിക്‌സിയിലോ മറ്റോ അടിച്ച് ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts