വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്ക്; പ്രവേശനം കേരളത്തിലൂടെ

nn39112022AM

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 2018 ഫെബ്രുവരി മാസത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2017 ഫെബ്രുവരിയില്‍ 9.56 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയപ്പോള്‍, ഇക്കൊല്ലം അത് 10.53 ലക്ഷമായി ഉയര്‍ന്നു. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആകെ 21.19 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 9.2 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.
ബംഗ്ലാദേശില്‍ നിന്നാണ് ഇക്കാലയളവില്‍ ഏറ്റവുമധികം യാത്രക്കാര്‍ ഇന്ത്യയിലെത്തിയത്; 18.28%.അമേരിക്ക(12.40%), യുകെ(11.75%), കാനഡ(4.36%), റഷ്യ(4.20%), ഫ്രാന്‍സ്(3.24%), മലേഷ്യ(3.14%), ജര്‍മ്മനി(3.04%), ശ്രീലങ്ക(2.89%), ഓസ്ട്രേലിയ(2.65%), ചൈന(2.33%), ജപ്പാന്‍(2.09%), തായ്ലന്‍ഡ്(1.92%), അഫ്ഗാനിസ്ഥാന്‍(1.65%), നേപ്പാള്‍(1.41%) എന്നിവിടങ്ങളില്‍ നിന്നും നിരവധി വിനോദസഞ്ചാരികള്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തി. ആകെ വിദേശ വിനോദ സഞ്ചാരികളുടെ 2.63 ശതമാനം കൊച്ചി വിമാനത്താവളം വഴിയും 1.23 ശതമാനം തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്ത്യയിലെത്തി.

share this post on...

Related posts