നല്ല നിറത്തിനും കവിളിനും, ഓറഞ്ച് ഓയിൽ!

Orange oil for Skin Lightening | Free Shipping – Precious You

നല്ല നിറമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. നല്ല ഭക്ഷണം മുതൽ ചർമ സംരക്ഷണം വരെ ഇതിൽ പ്രധാനമാണ്. നല്ല നിറവും തുടുത്ത കവളും സ്വന്തമാക്കാനുള്ള ഒരു പ്രത്യേക വഴിയെക്കുറിച്ചറിയാം നമുക്കിന്ന്. ചർമത്തിലെ ചുളിവുകൾ നീക്കാനും പ്രായക്കുറിവിനുമെല്ലാം ഓയിൽ മസാജ് ഗുണം ചെയ്യും. ഇവിടെ ഒരു പ്രത്യേക തരം ഓയിൽ നാം വീട്ടിലുണ്ടാക്കി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് ഓറഞ്ച്. വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്.

Cooking with Essential Oils: What You Need to Know | Foodal

ധാരാളം ആന്റി ഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതിൽ ധാരാളമുണ്ട്. ഇതു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം തന്നെ നല്ലതാണ്. ഓറഞ്ചിന്റെ തൊലിയിൽ നിന്നും തയ്യാറാക്കുന്ന എണ്ണയാണ് നല്ല നിറത്തിനും തുടുത്ത മുഖത്തിനുമെല്ലാം സഹായിക്കുന്നത്. നല്ല പഴുത്ത ഓറഞ്ച്, എടുക്കുക. ഇതിനായി നാഗ്പൂർ ഓറഞ്ചിനേക്കാൾ നല്ലത് വലിയ നല്ല ഓറഞ്ച് നിറത്തിലെ തൊലിയോടെ ലഭിയ്ക്കുന്ന ഓറഞ്ചാണ്. ഇതിന്റെ തൊലിയുടെ പുറം ഭാഗം ഗ്രേറ്റ് ചെയ്ത് എടുക്കുക. ഈ തൊലി ചിരകിയത് ഒരു ഗ്ലാസ് കുപ്പിയിലോ ജാറിലോ ഇട്ടു വയ്ക്കുക. ഇതിനു മീതേ ഒലീവ് ഓയിൽ ഒഴിയ്ക്കുക. ഒലീവ് ഓയിലും സൗന്ദര്യത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. . ആന്റി ഓക്‌സിഡന്റുകളുടെ ഒരു കലവറ കൂടിയാണിത്.

10 Benefits of Sweet Orange Essential Oil | TRAIN for HER

ഈ ഓയിൽ ഇതേ രീതിയിൽ രണ്ടു മൂന്നു ദിവസം വച്ച് ഇത് ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം. ഇതിനുള്ളിലെ തൊലി ചീഞ്ഞു പോകും മുൻപായി ഇത് അരിച്ചെടുത്തു മാറ്റി വയ്ക്കുക. ഈ ഓയിൽ മുഖത്തു പുരട്ടി ദിവസവും മസാജ് ചെയ്യാം. ദിവസവും പുരട്ടി അര മണിക്കൂർ നേരം മുഖത്തു പുരട്ടി കടലമാവ് ഉപയോഗിച്ചു മുഖം കഴുകാം. മറ്റൊരു രീതിയിൽ ഇതിൽ വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇതു രണ്ടും ഒരു കിണ്ണത്തിലാക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഈ കിണ്ണം ഇതിൽ ഇറക്കി വയ്ക്കുക. ഇതു നല്ലപോലെ തിളച്ച് ഓറഞ്ച് നിറമാകുമ്പോൾ വാങ്ങി വയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്ത് തണുക്കുമ്പോൾ ഗ്ലാസ് കുപ്പിയിൽ അടച്ചു സൂക്ഷിയ്ക്കാം. ഇതും മുഖത്തു മസാജ് ചെയ്യാം.നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം ഉപയോഗിക്കാൻ. അൽപകാലം അടുപ്പിച്ചു ചെയ്താൽ മുഖത്തിനു നല്ല നിറം ലഭിക്കും. മുഖത്തെ ചുളിവുകൾ നീങ്ങാനും മുഖത്തിനു മാർദവം ലഭിയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖം മസാജ് ചെയ്യുമ്പോൾ താഴേ നിന്നും മുകളിയ്ക്കു മസാജ് ചെയ്യുക. ഇരു കൈകളും മുഷ്ടി പോലെ ചുരുട്ടിപ്പിടിച്ച് കവിളിന്റെ അടിഭാഗത്തു നിന്നും മുകളിലേയ്ക്ക് ഉയർത്തിപ്പിടിച്ച് അൽപനേരം പിടിയ്ക്കുക. വൃത്താകൃതിയിൽ വേണം, മസാജ് ചെയ്യുവാൻ. മുകളിൽ നിന്നും താഴേയ്ക്ക് മസാജ് ചെയ്യരുത്.

Related posts