മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണശീലങ്ങൾ

മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്. ചോക്കലേറ്റിൽ പാലും ശുദ്ധീകരിച്ച പഞ്ചസാരയും കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാൽ കുറഞ്ഞ അളവിൽ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്‌നമല്ല. പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോർമോണുകൾ ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഗർഭിണിയായ പശുവിന്റെ പാൽ ഇക്കാര്യത്തിൽ മുന്നിലാണ്.
കൊഴുപ്പും പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങൾ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചർമ്മത്തിൽ കുരുക്കളുണ്ടാകാനിടയാക്കും. മുഖക്കുരു വഷളാക്കുന്നതിൽ അയഡിന് പ്രധാന പങ്കുണ്ട്. കൊഞ്ച്, ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങിയ മത്സ്യങ്ങൾ അയഡിൻ ധാരാളമായി അടങ്ങിയവയാണ്. ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമായ ചീരയിൽ അയഡിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ മുഖക്കുരുവിന്റെ പ്രശ്‌നമുണ്ടെങ്കിൽ ചീര കഴിക്കുന്നതിന് നിയന്ത്രണം വേണം.
മസാലകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ മുഖക്കുരുവിന് കാരണമാകില്ലെങ്കിലും നിലവിലുള്ളത് വഷളാകാൻ ഇടയാക്കും. മസാലകൾ ശരീരത്തിന്റെ താപനില ഉയർത്തുകയും, അതുമൂലം ചർമ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും. നമ്മൾ കഴിക്കുന്ന മാംസങ്ങളെല്ലാം ആന്റിബയോട്ടിക്കുകളും ഡി.എച്ച്.ടി പോലുള്ള ഹോർമോണുകളും അടങ്ങിയവയാണ്. അതിനാൽ ഇവ അധികം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും.

share this post on...

Related posts