രാത്രി ഉറങ്ങും മുൻപ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പലപ്പോഴും ഇവ വലിച്ചുവാരി കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉറങ്ങും മുന്‍പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
പാസ്ത: ഇതില്‍ അടങ്ങിയ കൃത്രിമ പദാര്‍ഥങ്ങള്‍ കുട്ടികളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളും ആസ്തമ പോലുള്ള രോഗങ്ങളും വരുത്തും. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് അമിത വണ്ണം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകും. പാസ്ത മുഖക്കുരുവും സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാക്കും.
പിസ: അസിഡിറ്റി പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പിസ. രാത്രിയില്‍ പിസ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്: ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. കാഫീന്‍ ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കൂടാം.
സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍: സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇവയിലടങ്ങിയ രാസചേരുവകള്‍ ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

share this post on...

Related posts