മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1672 രൂപ; അന്തം വിട്ട് സംഗീത സംവിധായകന്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍കോഴിമുട്ടയുടെ വിലകണ്ട് ഞെട്ടി സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി. ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം മൂന്ന് പുഴുങ്ങിയ കോഴിമുട്ട അദ്ദേഹം ഓര്‍ഡര്‍ ചെയ്തു. മൂന്ന് മുട്ടയുടെ വില 1350 രൂപയാണ്, ജി.എസ്.ടിയും സര്‍വ്വീസ് ചാര്‍ജുമടക്കം ആകെ 1672 രൂപയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്‍ രാഹുല്‍ ബോസ് സമാനമായ ഒരനുഭവം പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുല്‍ ബോസിന്റെ പക്കല്‍ നിന്ന് രണ്ട് റോബസ്റ്റ പഴത്തിന് ഈടാക്കിയത് 442 രൂപയായിരുന്നു. സംഭവം രാഹുല്‍ ട്വീറ്റ് ചെയ്തതോടെ വലിയ വിവാദമായി. തുടര്‍ന്ന് ഹോട്ടലിനെതിരെ നിയമനടപടികളുമായി ആദായ നികുതി വകുപ്പ് രംഗത്ത് വന്നു. 25000 രൂപ ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കി.

https://mobile.twitter.com/ShekharRavjiani/status/1194982095728205824?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fd-36815261622780905204.ampproject.net%2F1911070201440%2Fframe.html

share this post on...

Related posts