പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി; ദൃശ്യങ്ങള്‍ ‘ ദി എഡിറ്ററിന് ‘

മംഗളൂരു പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷിച്ചു. ബോട്ട് അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യം ദി എഡിറ്ററിന് ലഭിച്ചു. കൃഷ്ണ കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായി കടലില്‍ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരിക്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരുക്കുകളില്ല.

Related posts