സ്തനങ്ങൾ തൂങ്ങാതിരിയ്ക്കാൻ ബ്രാ സൈസ് കണ്ടെത്താം: കൃത്യമായി

How to Measure Bra Size - Bra Sizes Chart

സ്ത്രീ സൗന്ദര്യത്തിന് പ്രധാനമാണ് സ്തനമെന്നത്. ഇതിനെ ബാധിയ്ക്കുന്ന ഘടകങ്ങൾ പലതാണ്. പ്രായമേറുമ്പോൾ ഇത്തരം പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികം. ഇതുപോലെ തന്നെ പാലൂട്ടുന്ന സമയത്ത് കൃത്യമായ മാറിട പരിചരണമില്ലെങ്കിലും പ്രശ്‌നമുണ്ടാകാം. മാറിടം തൂങ്ങാതിരിയ്ക്കാൻ ഗർഭകാലത്തും പ്രസവ ശേഷവുമെല്ലാം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.ബ്രാ മാറിടത്തിന് സംരക്ഷണം കൊടുക്കുന്ന ഒന്നാണ്.മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകൾക്ക് മാറിടങ്ങൾ തൂങ്ങാൻ സാധ്യതയേറെയാണ്. ഇതിനാൽ തന്നെ ഇവർ ബ്രാ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

Bra Size Calculator India - Check How to Measure Bra Size | Clovia

നല്ല വീതിയുള്ള സ്ട്രാപ്പോടു കൂടിയ ബ്രാ ഇത്തരക്കാർ തെരഞ്ഞെടുക്കുന്നതു നല്ലതാണ്. ഇത് മാറിടത്തിന് താങ്ങു നൽകാൻ നല്ലതാണ്. ഇതു പോലെ കപ്പിനടുത്തായി ഒരു കമ്പി പോലെ പ്രോജക്ഷനുള്ള തരം ബ്രാ കാണാം. ഇത് മാറിടത്തിന് താങ്ങു നൽകാൻ നല്ലതാണ്.ഇതു പോലെ പാലൂട്ടുന്നവരിൽ മാറിടം ഇടിഞ്ഞു തൂങ്ങാനുള്ള സാധ്യത ഏറെയാണ്. പാൽ നിറയുമ്പോൾ സ്വാഭാവികമായും ഇതു താഴേയ്ക്കു തൂങ്ങാനുള്ള സാധ്യത ഏറെയാണ്. ഈ സമയത്ത് കൃത്യമായ ബ്രാ ഉപയോഗിയ്ക്കുക. വല്ലാതെ ലൂസായതും ടൈറ്റായതും ഉപയോഗിയ്ക്കരുത്. ഈ സമയത്ത് ഉപയോഗിയ്ക്കാവുന്ന നഴ്‌സിംഗ് ബ്രാ ഉപയോഗിയ്ക്കുക. അതായത് മുൻഭാഗത്ത് ഹുക്കുള്ള ടൈപ്പ്. ഇത് കുട്ടിയ്ക്കു പാൽ കൊടുക്കാനും സഹായിക്കുന്നു. ബ്രാ ഉപയോഗിച്ചാൽ മാത്രം പോരാ, ഇത് കൃത്യമായ കണക്കിലുള്ളതു വാങ്ങുകയും ചെയ്യണം. ഇതിന്റെ കൃത്യമായ അളവു കണക്കു കൂട്ടാൻ പലർക്കും അറിയില്ല.

How to measure bra size correctly and work out my true cup size with a UK bra  size calculator

ഇതിനായി ചെയ്യാവുന്ന ഒരു വഴിയാണ് പറയുന്നത്.നിങ്ങൾക്ക് പാകമാകുന്ന അളവിൽ ഒരു ബ്രാ ധരിയ്ക്കുക. ഒരു മെഷറിംഗ് ടേപ്പ് എടുക്കുക. അതായത് ടൈലറിംഗിനെല്ലാം ഉപയോഗിയ്ക്കുന്ന തരത്തിലെ ടേപ്പ്. ആദ്യം മാറിടത്തിനു താഴെ ഭാഗത്തുള്ള, മാറിടത്തിനു തൊട്ടു താഴെയുള്ള അളവ് എഴുതി വയ്ക്കുക. ഇതാണ് ബാന്റ് സൈസ് എന്നു പറയുന്നത്.ഇത് കിട്ടിയത് 30 ആണെന്നു വയ്ക്കുക. ഇതിന്റെ കൂടെ 5 കൂടി കൂട്ടുക. ഏതു നമ്പർ കിട്ടിയാലും ഇതു കൂട്ടുക. അപ്പോൾ 35 ആയി. ബ്രാ സൈസ് 26, 28, 30 എന്നിങ്ങനെയുള്ള ഇരട്ട സംഖ്യകളിലാണ് വരിക. 35നൊപ്പം ഒന്നു കൂടി കൂട്ടുക. 36 ആയി. ഇതാണ് നിങ്ങളുടെ ബ്രാ സൈസ്. ഇതേ രീതിയിൽ ആണ് ഇതു കണക്കു കൂട്ടുക. അതാണ് ബ്രാ സൈസ്. ഇനി കപ്പ് സൈസ് ആണു വേണ്ടത്. നിപ്പിൾ വരുന്ന ഭാഗത്ത്,അതായത് മാറിടത്തിലെ ഉയർന്ന ഭാഗത്ത് ടേപ്പ് വച്ച് അളക്കുക. ഇത് 38 ആണെന്നു വയ്ക്കുക. ഇതിൽ നിന്നും ബാന്റ് സൈസ് അതായത് 36 കുറയ്ക്കുക. ഇപ്പോൾ 2 കിട്ടി. ഇനി അറിയേണ്ടത് കപ്പ് സൈസാണ്. സൈസിൽ തന്നെ ബി, സി, ഡി എന്നിങ്ങനെ ഉള്ളതാണ്. ഇനി എക്ക് 1, ബിയ്ക്കു 2, സിയ്ക്കു 3, ഡിയ്ക്കു 4, ഡബിൾ ഡിയ്ക്കു 5 എന്നിങ്ങനെ കണക്കു വയ്ക്കുക. നമുക്കു മുകളിൽ കിട്ടിയിരിയ്ക്കുന്നത് 2 ആണ്. അപ്പോൾ ബി എന്നതാണ് കപ്പ് സൈസ്. 30 ബാന്റ് കിട്ടുന്ന സ്ത്രീയ്ക്ക ഹയർ പോയന്റ് 38 എങ്കിൽ ബ്രാ സൈസ് 36ഉം കപ്പ് സൈസ് ബിയുമാണെന്നതാണ് കണക്ക്.ഇതേ അളവിൽ കണക്കു കൂട്ടി കൃത്യമായ അളവിലെ ബ്രാ തെരഞ്ഞെടുത്തു വേണം, ധരിയ്ക്കുവാൻ.

Related posts