ചുറ്റും തീ ആളിയിട്ടും പിന്മാറിയില്ല : ടോവിനോയ്ക്ക് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ഉടനെ തന്നെ ടൊവീനോയ്ക്ക് വൈദ്യസഹായം എത്തിച്ചെന്നും ആശങ്കപ്പെടാനില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്യൂപ്പില്ലാതെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. നാല് വശത്തും തീ ഉപയോഗിച്ചുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവീനോ അതിന് സമ്മതിച്ചില്ല. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ ടൊവീനോയ്ക്കായില്ല. തുടര്‍ന്ന് വീണ്ടും ടൊവീനോ അഭിനയിക്കാന്‍ തയ്യാറായി. സംഘട്ടന രംഗം ഷൂട്ട് ചെയ്ത് പൂര്‍ത്തിയായതിന് ശേഷമാണ് താരം പിന്‍വാങ്ങിയത്. ഇതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റെതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം

share this post on...

Related posts