ഫിഫ ബെസ്റ്റ് ഫുഡ്‌ബോളറെ ഇന്നറിയാം; മെസി,റൊണാള്‍ഡോ എന്നിവര്‍ അവസാന പട്ടികയില്‍ പട്ടികയില്‍

ഫിഫയുടെ ലോക ഫുട്‌ബോളറെ ഇന്നറിയാം. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡിക് എന്നിവരാണ് ഫിഫയുടെ ദി ബെസ്റ്റ് പട്ടികയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.

കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിനായിരുന്നു പുരസ്‌കാര ജേതാവ്. മികച്ച വനിതാ താരം, മികച്ച പുരുഷ വനിത പരിശീലകര്‍, മികച്ച പുരുഷ- വനിത ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇന്നു തന്നെ പ്രഖ്യാപിക്കും.

കഴിഞ്ഞമാസം യുറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയുടെ പുരസ്‌കാരം വിര്‍ജില്‍ വാന്‍ ഡിക് നേടിയിരുന്നു. മികച്ച പുരുഷ പരിശീലക പുരസ്‌കാരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്പ്, ടോട്ടനത്തിന്റെ മൗറിഷ്യോ പോച്ചറ്റിനൊ എന്നിവരാണ് പരിഗണനയിലുള്ളത്.

Related posts