ഫെസ്റ്റിവല്‍ സീസണില്‍ 200 കാറുകള്‍ വിറ്റഴിച്ച് മെഴ്‌സിഡെസ് ബെന്‍സ്

ന്യൂഡല്‍ഹി: നവരാത്രി, ദസ്‌റ ആഘോഷ കാലയളവില്‍ 200 കാറുകള്‍ വിറ്റഴിച്ച് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സ്. മുംബൈയിലും ഗുജറാത്തിലുമായാണ് കാറുകള്‍ ഭൂരിപക്ഷവും വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. 125 കാറുകള്‍ മുംബൈയില്‍ വിറ്റപ്പോള്‍ 74 എണ്ണം ഗുജറാത്തിലും ഉപഭോക്താക്കള്‍ക്ക് കൈമാറി.

ഉത്സവകാലയളവില്‍ 200ലധികം കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആഡംബര കാര്‍ മാര്‍ക്കറ്റില്‍ മെഴ്‌സിഡെസിനാണ് ജനപിന്തുണയെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ബെന്‍സില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായും ഉപയോക്താക്കള്‍ക്കായുള്ള കൂടുതല്‍ പരിപാടികള്‍ നടപ്പിലാക്കുമെന്നും മെഴ്‌സിഡെസ് ബെന്‍സ് ഇന്ത്യ എം.ഡി&സി.ഇ.ഒ മാര്‍ട്ടിന്‍ ഷെങ്ക് പറഞ്ഞു.മെഴ്‌സിഡെസിന്റെ സി ക്ലാസും ഇ ക്ലാസുമാണ് മുംബൈയില്‍ കൂടുതലായി വിറ്റത്. ജി.എല്‍.സി, ജി.എല്‍.ഇ എസ്.യു.വികളുടെ വില്‍പനയും മുംബയില്‍ കുറവല്ല. സി.എല്‍.എ, ജി.എല്‍.എ, സി ക്ലാസ് എന്നിവയാണ് ഗുജറാത്തിലെ വില്‍പനയില്‍ മുന്‍പന്തിയില്‍.

Related posts