ഉലുവ ഉപയോഗിച്ച് കൊണ്ട് പ്രമേഹം ഇല്ലാതാക്കാം

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രമേഹവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളും. ഒരു പ്രായം കഴിഞ്ഞവരേയാണ് പണ്ടുള്ള കാലങ്ങളിൽ പ്രമേഹം ബാധിക്കുക. എന്നാൽ, ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. ഭക്ഷണ രീതികൾ, ജീവിത ശൈലികൾ തുടങ്ങിയവയെല്ലാം ഇതിനൊരു കാരണമാണ്. ഒരിക്കല്‍ വന്നാല്‍ പിന്നെ പൂർണ്ണമായും മാറ്റുന്നതിൽ അസാധ്യമായ കാര്യമാണ് പ്രമേഹം. ഇംഗ്ലീഷ് മരുന്നുകളുടെ സഹായം കൂടാതെ ചില വീട്ടു വൈദ്യങ്ങള്‍ ഉപയോഗിച്ച് പ്രമേഹത്തെ ചെറുക്കാൻ സഹായിക്കും. ഇതിനായുള്ള ഒരുത്തമ മരുന്നാണ് ഉലുവ. പ്രമേഹം വന്നു തുടങ്ങുന്നവരോട് ഉലുവ കഴിയ്ക്കാന്‍ സാധാരണയായി പറയാറുണ്ട്. ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.

ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഒപ്പം തടി കുറയ്ക്കാനും സഹായിക്കും. ഉലുവയിലെ കയ്പാണ് ഉലുവയെ പ്രമേഹ മരുന്നാക്കുന്നതും. പല രീതിയിലും ഉലുവ പ്രമേഹത്തിനു മരുന്നായി ഉപയോഗിയ്ക്കാം. 50 ഗ്രാം വരെ വെറും വയറ്റില്‍ ഉലുവ കഴിക്കാം എന്നാണ് പറയുന്നത്. മാത്രമല്ല, പൊതുവേയുള്ള ആരോഗ്യത്തിന് 25 ശതമാനം ഉലുവ ഇതേ രീതിയില്‍ കഴിക്കാ വുന്നതാണ്. അതുപോലെ ഉലുവ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും പ്രമേഹത്തിനു ഏറെ നല്ലതാണ്.

ഒപ്പം ഉലുവയുടെ ഇലകളായ മേത്തി ഇലകളും തോരൻ വച്ച് കഴിക്കാം. കാല്‍സ്യം,വൈറ്റമിനുകൾ, തുടങ്ങി ഇതില്‍ മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് ഏറെ നല്ലതാണ് ഉലുവ ഉപയോഗം. മുലപ്പാല്‍ ഉല്‍പാദന സംബന്ധമായ കാര്യങ്ങള്‍ക്ക് 30 ഗ്രാം വരെ സ്ത്രീകൾക്കിത് കഴിയ്ക്കാം.

Related posts