കണ്ണാടി പോലെ മുഖം തിളങ്ങാൻ പെരുഞ്ചീരക ഫേസ് പാക്ക്

Fennel Seeds Beauty Benefits: Here's Why These Seeds Are Good For Your Skin  & Hair

തെളിഞ്ഞ മുഖത്തിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ പലപ്പോഴും ഫലം ലഭിയ്ക്കില്ലെന്നു മാത്രമല്ല, പാർശ്വ ഫലങ്ങളുണ്ടാകുകയും ചെയ്യും. ഇതിനുള്ള ഉത്തമ ഒരു പരിഹാരമാണ് വീട്ടുവൈദ്യങ്ങൾ എന്നത്. അതായത് നല്ല ക്ലിയറായ ചർമത്തിനുമുണ്ട്, വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന പല തരത്തിലെ പരിഹാര വഴികൾ. മുഖം ക്ലിയറാക്കുന്ന മൂന്നു ചേരുവകൾ അടങ്ങിയ മിശ്രിതം വീട്ടിൽ തന്നെയുണ്ടാക്കി ഫേസ് പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ പെരഞ്ചീരകമാണ് പ്രധാനം ഘടകം. ഇത് നല്ല ക്ലിയറായ ചർമത്തിന് സഹായിക്കുന്നു.ആന്റിഓക്‌സിഡന്റ് ഗുണം നൽകുന്ന ഒന്നാണ് ജീരകം. മുഖക്കുരു മാറാനും മുഖം തിളങ്ങാനുമെല്ലാം ഈ ചേരുവ ഏറെ നല്ലതാണ്. മരുന്നു ഗുണമുള്ള ഒന്നാണ് പെരുഞ്ചീരകം. ഇതു തന്നെയാണ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കും മറ്റും ഉപകാരപ്രദവുമാകുന്നത്.പ്രോട്ടീൻ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നവയാണ്.സൺടാൻ, സൺബേൺ എന്നിവയ്ക്കുള്ള മരുന്നു കൂടിയാണിത്.

Weekend Beauty: Oatmeal and Fennel Balancing Mask (Moisturizes, Tightens  Pores, and Exfoliates) – Feed Your Beauty

ചർമത്തിലെ സുഷിരങ്ങൾ ചെറുതാക്കാനും മൃതകോശങ്ങൾ കളയാനും തൈരിൽ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. സെബം ഉൽപാദനത്തെ നിയന്ത്രിയ്ക്കുന്നതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ തടയാൻ സഹായിക്കും. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചർമം വരണ്ടുപോകാതെ ചർമത്തിന്റെ ഫ്രഷ്‌നസ് നില നിർത്തുകയും സംരക്ഷിയ്ക്കുന്നു. ഇതുണ്ടാക്കാൻ പെരുഞ്ചീരകം പൊടിയ്ക്കുക, ഇതിൽ തേനും തൈരും കലർത്തി മുഖത്തിടാം. ഉണങ്ങുമ്പോൾ കഴുകാം. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇതു ചെയ്യാം. നല്ല ക്ലിയർ ചർമം ലഭിയ്ക്കും. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കിത് നല്ല പരിഹാരമാണ്.

Related posts